സാമ്പത്തിക തട്ടിപ്പ്; റാൻബാക്സിയുടെ മുൻ ഉടമകളിലൊരാളായ ശിവിന്ദർ സിംഗ് അറസ്റ്റിൽ

ഔഷധ നിർമാണ കമ്പനിയായ റാൻബാക്സിയുടെ മുൻ ഉടമകളിലൊരാളായ ശിവിന്ദർ സിംഗ് സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് അറസ്റ്റിൽ. 740 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ്  ചൂണ്ടിക്കാട്ടി റലിഗേർ ഫിൻവെസ്റ്റ് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്.  കേസിൽ പ്രതിയായ സഹോദരൻ മൽവിന്ദർ സിംഗിനെതിരെയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലാണ് റലിഗേർ ഫിൻവെസ്റ്റ്, ശിവിന്ദർ സിംഗിനെതിരെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് പരാതി നൽകുന്നത്. വിശ്വാസവഞ്ചന, തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയവയ്ക്കാണ് കേസ് എടുത്തിരിക്കുന്നത്.

ശിവിന്ദർ സിംഗിന്റെയും സഹോദരന്റെയും പേരിൽ ഉണ്ടായിരുന്ന റാൻബാക്സിയെ  2008ൽ ജപ്പാൻ ആസ്ഥാനമായ ഡയ്കി സാൻകോയ്ക്ക് വിറ്റിരുന്നു. വസ്തുതകൾ മറച്ചുവെച്ചതിന്റെ പേരിൽ ഡയ്കി സാൻകോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2,600 കോടിയോളം രൂപ പിഴയടയ്ക്കണമെന്ന് സിംഗപ്പൂർ കോടതി വിധിച്ചിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More