മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു; ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രം ഈ മാസം ചിത്രീകരണം ആരംഭിക്കും

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഉയരെ’ എന്ന ചിത്രത്തിനു ശേഷം ബോബി-സഞ്ജയ് പുതിയ ചിത്രവുമായി എത്തുന്നു. പൊളിറ്റിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ. ആദ്യമായാണ് മമ്മൂട്ടിയും ബോബി-സഞ്ജയ് ടീമും ഒരുമിക്കുന്നത്.

മമ്മൂട്ടി കേരളാ മുഖ്യമന്ത്രിയായി വേഷമിടുന്ന ചിത്രത്തിൻ്റെ പേര് ‘വൺ’ എന്നാണ്. ചിറകൊടിഞ്ഞ കിനാക്കൾ എന്ന സിനിമ അണിയിച്ചൊരുക്കിയ സന്തോഷ് വിശ്വനാഥൻ ആയിരിക്കും ചിത്രം സംവിധാനം ചെയ്യുക. മമ്മൂട്ടിയോടൊപ്പം വിഷ്ണു ഉണ്ണികൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും. ഈ മാസം തന്നെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. തിരുവനന്തമായിരിക്കും ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.

ഇത് ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവുമായി ബന്ധപ്പെട്ട ചിത്രമാണെന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകരും മമ്മൂട്ടിയും ചിത്രത്തിൻ്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More