Advertisement

‘ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല’; ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പിജെ ജോസഫ്

October 11, 2019
Google News 1 minute Read

ജോസ് കെ മാണിക്കെതിരെ ആഞ്ഞടിച്ച് പി.ജെ ജോസഫ്. ജോസ് കെ മാണി നിലവിൽ പാർട്ടിയിലില്ല. പാലായിൽ തനിക്ക് അണികളുണ്ടെന്ന് തെളിയിക്കുമെന്നും പി.ജെ ജോസഫ് മഞ്ചേശ്വരത്ത് പറഞ്ഞു.

ജോസ് കെ മാണി വിഭാഗവുമായി അനുനയ സാധ്യതകളില്ലെന്ന് ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണ് പി.ജെ ജോസഫ്. ജോസ് കെ മാണിക്കൊപ്പമുള്ള അണികളും കൊഴിയുകയാണ്. പാലായിൽ ജോസഫ് ശക്തിപ്രകടനം നടത്തും. നൂറ് കുടുംബയോഗങ്ങളും സംഘടിപ്പിക്കും.

Read Also : ‘ജോസ് കെ മാണിക്ക് ചെയർമാൻ സ്ഥാനത്തോടുള്ള ആർത്തി അവസാനിപ്പിച്ചാൽ തീരുന്ന പ്രശ്‌നമേ പാർട്ടിയിലുള്ളൂ’; തോമസ് ഉണ്ണിയാടൻ

പാലായിൽ ജയസാധ്യതയും സ്വീകാര്യതയുമില്ലാത്ത സ്ഥാനാർത്ഥിയെ നിർത്തിയതുകൊണ്ടാണ് യുഡിഎഫ് പരാജയപ്പെട്ടതെന്നും പി.ജെ ജോസഫ് കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here