ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തിനു മുൻപിൽ ശനി തന്നെ

ഏറ്റവും വലിയ ഗ്രഹം വ്യാഴം ആണെങ്കിലും ഉപഗ്രഹങ്ങളുടെ എണ്ണത്തിൽ വ്യാഴത്തെ കടത്തിവെട്ടി ശനി. ഗ്രഹത്തിനു ചുറ്റും കറങ്ങുന്ന 20 പുതിയ ഗ്രഹങ്ങളെക്കൂടി കണ്ടെത്തിയതോടെയാണ് വ്യാഴത്തിന് ഒന്നാം സ്ഥാനം നഷ്ടമായത്. ശനിക്ക് 82 ഉപഗ്രഹങ്ങളും വ്യാഴത്തിന് 79 ഉപഗ്രഹങ്ങളുമാണെന്നാണ് പുതിയ കണ്ടെത്തൽ.

ഹവായ് ദ്വീപിൽ സ്ഥാപിച്ച സുബാരു ടെലിസ്‌കോപ്പിലൂടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ജലിസിലെ (യുസിഎൽഎ) ശാസ്ത്രജ്ഞരാണ് ഈ പുതിയ കണ്ടുപിടിത്തം നടത്തിയത്. പുതുതായി കണ്ടെത്തിയ ഉപഗ്രഹങ്ങൾക്ക് ശനിയിൽ നിന്ന് അഞ്ച് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. പല ഗ്രഹങ്ങളുമായും ഉൽക്കകളുമായും കൂട്ടിയിടിച്ചതാണ് ഈ ഉപഗ്രഹങ്ങളെ ശനിയുടെ ഭ്രമണപഥത്തിലെത്തിച്ചതെന്നാണ് കരുതുന്നത്. ശനിയുടെ ഗുരുത്വാകർഷണമാണ് ഇവയെ ഈ പ്രത്യേക ഓർബിറ്റിലെത്തിച്ചത്. മാത്രമല്ല, വ്യത്യസ്തമായ ദിശയിൽ ചുറ്റുന്നത് കൊണ്ട് തന്നെ ഇവയെ ഇത്രയും കാലം ഉപഗ്രഹമായി കണക്കാക്കിയിരുന്നില്ല.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top