കൊച്ചി വാട്ടർ മെട്രോക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

കൊച്ചി വാട്ടർ മെട്രോക്ക് പാരിസ്ഥിതിക അനുമതിയും സിആർഇസഡ് അനുമതിയും ലഭിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. 78 കിലോമീറ്റർ ദൈർഘ്യമുള്ള വാട്ടർ മെട്രോ പദ്ധതിയ്ക്ക് 747 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
കൊച്ചി നഗര ഗതാഗതത്തെ ഒരൊറ്റ പൊതു ഗതാഗത സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് വാട്ടർ മെട്രോ പദ്ധതി നടപ്പാക്കുന്നത്. പുഴകളാലും കായലുകളാലും ബന്ധപ്പെട്ടുകിടക്കുന്ന നഗരത്തെയും സമീപ ജനവാസ കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന 70 കിലോമീറ്റർ നീളമുളള ജലപാതയാണ്
കെഎംആർഎൽ രൂപപ്പെടുത്തുന്നത്. വാട്ടർ മെട്രോയ്ക്കായുള്ള ബോട്ടുകൾ നിർമിക്കുന്നത് കൊച്ചിൻ ഷിപ്പ് യാർഡാണ്.
കൊച്ചി മെട്രോയുമായി ബന്ധിപ്പിച്ചാണ് പദ്ധതി. 15 വ്യത്യസ്ത ജലപാത കളിലായി 38 സ്റ്റേഷനുകളാണ് നിലവിലുള്ളത്. കൊച്ചി വൺ കാർഡ് ഉപയോഗിച്ച് ഇതിലും യാത്ര ചെയ്യാൻ കഴിയും. വാട്ടർ മെട്രോ നിലവിൽ വരുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് അത് കൂടുതൽ ഗുണകരമാകുമെന്നാണ് കെഎംആർഎല്ലിന്റെ നിലപാട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here