Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കല്‍; ആശങ്കകള്‍ പരിഹരിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് നഗരസഭ

October 12, 2019
Google News 0 minutes Read

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിലുള്ള ആശങ്കകള്‍ പരിഹരിക്കാതെ കമ്പനികള്‍ക്ക് അനുമതി നല്‍കാനാകില്ലെന്ന് മരട് നഗരസഭാ കൗണ്‍സില്‍. യോഗത്തിന്റെ അജണ്ടയില്‍ ഇല്ലാത്ത വിഷയത്തില്‍ ചര്‍ച്ച നടത്തി അനുമതി നല്‍കാനാവില്ലെന്ന് കൗണ്‍സില്‍ യോഗത്തില്‍ അംഗങ്ങള്‍ വ്യക്തമാക്കി. ഇതോടെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയ രണ്ട് കമ്പനികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം തീരുമാനമാകാതെ പിരിഞ്ഞു.

അതേസമയം എഡിഫൈസ് എന്‍ജിനിയറിംഗിന് മൂന്ന് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനും വിജയാ സ്റ്റീല്‍സിന് രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള അനുമതി നല്‍കാനാണ് തീരുമാനമെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ കൗണ്‍സിലിനെ അറിയിച്ചു. ഹോളിഫെയ്ത്ത്, ജെയിന്‍ ഹൗസിംഗ്, കായലോരം എന്നീ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ എഡിഫെയ്‌സ് എന്‍ജിനിയറിംഗിനെയും രണ്ട് ഫ്‌ളാ
റ്റുകള്‍ പൊളിക്കാന്‍ വിജയ് സ്റ്റീല്‍സിനെയും വിദഗ്ധ സമിതി തീരുമാനിച്ചതായി സബ് കളക്ടര്‍ കൗണ്‍സിലിനെ അറിയിച്ചു.

എന്നാല്‍ ആശങ്കകള്‍ പരിഹരിക്കാതെ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് കൗണ്‍സിലില്‍ അംഗങ്ങള്‍ വ്യക്തമാക്കി. പൊളിക്കല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും അംഗങ്ങള്‍ ആരോപിച്ചു. വരും ദിവസങ്ങളില്‍ സബ് കളക്ടര്‍ പ്രദേശവാസികളുമായി ചര്‍ച്ച നടത്തി ആശങ്കകള്‍ പരിഹരിച്ചശേഷം വിഷയം വീണ്ടും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു.

മരടിലെ ഫ്‌ളാറ്റുകള്‍ ഡിസംബര്‍ അവസാന വാരത്തിലോ ജനുവരി ആദ്യവാരത്തിലോ പൊളിക്കുമെന്നാണ് സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ അറിയിച്ചത്. സമീപത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കില്ല. നൂറു മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമെന്നും സബ് കളക്ടര്‍ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here