Advertisement

സബ് ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്ക്

October 12, 2019
Google News 0 minutes Read

മൂവാറ്റുപുഴ സബ് ജയിലിൽ തടവുകാരന്റെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്ക്. അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ ജലീൽ, അൻസാർ, ബിനു എന്നിവർക്കാണ് മർദനമേറ്റത്. പിടിച്ചുപറിക്കേസിൽ റിമാൻഡിൽ കഴിയുന്ന തിരുവനന്തപുരം സ്വദേശി ഷാജഹാനാണ് ഉദ്യോഗസ്ഥരെ മർദിച്ചത്.

മറ്റ് തടവുകാർക്ക് അനുവദിച്ച വെളിച്ചെണ്ണ ഷാജഹാൻ സ്വന്തം ശരീരത്തിൽ പുരട്ടി. ഇത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കമാണ് പ്രശ്‌നത്തിൽ കലാശിച്ചത്. സംഭവം ചോദ്യം ചെയ്യാൻ എത്തിയ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ജലീലിന്റെ നെഞ്ചിൽ ഷാജഹാൻ ഇഷ്ടിക കൊണ്ടിടിച്ചു. തുടർന്ന് ജലീലിനെ രക്ഷിക്കാനെത്തിയ അൻസാറിനേയും ബിനുവിനേയും ഷാജഹാൻ മർദിക്കുകയായിരുന്നു.

പരുക്കേറ്റ ഉദ്യോഗസ്ഥർ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഷാജഹാനെതിരെ വധശ്രമത്തിന് മൂവാറ്റുപുഴ പൊലീസ് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here