Advertisement

ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന നൽകി ഓർത്തഡോക്‌സ് സഭാ; സഭാധ്യക്ഷനെ കണ്ട് പിന്തുണ തേടി കോടിയേരി

October 12, 2019
Google News 1 minute Read

ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചന നൽകി ഓർത്തഡോക്‌സ് സഭാ. ഇതേതുടർന്ന് പിന്തുണ തേടി സി.പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനെ കണ്ടു. കൂടിക്കാഴ്ച സൗഹൃദപരമെന്നും ഓർത്തഡോക്‌സ് സഭ ഏതെങ്കിലും ഒരു പാർട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതായി അറിയില്ലന്നും കോടിയേരി പ്രതികരിച്ചു.

ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഓർത്തഡോക്‌സ് സഭയിലെ ഒരു വിഭാഗം ഇത്തവണ ബിജെപിയെ പിന്തുണയ്ക്കുമെന്ന തരത്തിൽ നിലപാടുകൾ വ്യക്തമാക്കുന്നത്. ശബരിമല വിധി സർവ സന്നാഹത്തോടെയും സർക്കാർ നടപ്പാക്കി. പളളിക്കേസിൽവിധി നടപ്പാക്കാതിരിക്കാൻ ശ്രമിക്കുയാണെന്നും ഓർത്തഡോക്‌സ് മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കോളൊവോസ് ഫേസ്ബുക്കിൽ കുറിച്ചു.

യാക്കോബായ വിഭാഗത്തെ അനുകൂലിച്ച് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ നടത്തിയ പ്രസ്താവന യുഡിഎഫിന്റെ പൊതു നിലപാടാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ഓർത്തഡോക്‌സ് സഭാ ബിജെപിയെ പിന്തുണയ്ക്കും എന്ന വാർത്തകൾക്ക് പിന്നാലെയാണ്
ഓർത്തഡോക്‌സ് സഭാ അധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയുമായി കൊടിയേരി ബാലകൃഷ്ണൻ കൂടിക്കാഴ്ച നടത്തിയത്. കോഴഞ്ചേരി കാട്ടൂർ പള്ളിമേടയിലായിരുന്നു കൂടിക്കാഴ്ച.

Read Also : ഉപതെരഞ്ഞെടുപ്പിലും ശബരിമല സജീവ ചർച്ചാ വിഷയമാകുമെന്ന് കുമ്മനം രാജശേഖരൻ

ബെന്നി ബെഹന്നാൻ നടത്തിയ പ്രസ്തവനയിൽ കോൺഗ്രസ് നേതൃത്വം ഇതു വരെ നിലപാട് വ്യക്തമാക്കത്തതാണ് ഓർത്തഡോക്‌സഭയ്ക്ക് യുഡിഎഫിനോടുള്ള അതൃപ്തിക്ക് കാരണം.

അതേസമയം, കോടിയേരി ബാലകൃഷ്ണൻ ഓർത്തഡോക്‌സ് സഭാ അധ്യക്ഷനുമായി നടത്തിയ കൂടിക്കാഴ്ച ഇടത് പക്ഷത്തിന്റെ പരാജയഭീതി മൂലമാണെന്ന് പി.ജെ കുര്യൻ പറഞ്ഞു

എന്നാൽ കോടിയേരിയുമായുള്ള കൂടിക്കാഴ്ചയിൽ സഭാ കേസിലുള്ള പ്രതിഷേധം ബാവ അറിയിച്ചതായാണ് സൂചന. സഭാ ഔദ്യോഗികമായി രാഷ്ട്രീയ നിലപാട് വ്യക്തമാക്കറില്ലെന്നും വിശ്വാസികൾക്കിടെയിലെ പ്രതിഷേധം പൊതു വികാരമായി വ്യാഖ്യാനിക്കേണ്ടന്നായിരുന്നു ബി ജെ പി പിന്തുണയെ സംബന്ധിച്ച് സഭാ നേതൃത്വത്തിന്റെ പ്രതികരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here