ഡൽഹിയിൽ വായൂ മലിനീകരണം രൂക്ഷമാകുന്നു; വരും ദിവസങ്ങളിൽ അതീവ മോശമാകുമെന്നാണ് പ്രവചനം

ഡൽഹിയിൽ നാലാം ദിവസം വായു നിലവാരം മോശമായി തുടരുന്നു. അന്തരീക്ഷ വായൂ നിലവാര സൂചിക 256 ലേക്ക് എത്തിയേക്കും. വരും ദിവസങ്ങളിൽ വായു നിലവാരം അതീവ മോശമാകുമെന്നാണ് പ്രവചനം. സമീപ സംസ്ഥാനങ്ങളായ പഞ്ചാബ് ഹരിയാന എന്നിവടങ്ങിൽ ക്യഷിയിടങ്ങളിൽ നിലമൊരുക്കുന്നതിന്റെ ഭാഗമായി തീയിടുന്നതാണ് വായു നിലവാരം മോശമാകാൻ കാരണം.
മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾക്ക് നിരത്തിലിറങ്ങാൻ ഒറ്റ-ഇരട്ട അക്ക നമ്പർ സമ്പ്രാദായം നവംബർ 4 മുതൽ 15 വരെ നടപ്പിലാൻ ഡൽഹി സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങളും ഇരട്ട അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങളും ഇടവിട്ടുള്ള ദിവസങ്ങളിൽ നിരത്തിലിറക്കുന്ന രീതിയാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here