Advertisement

കോണ്‍ഗ്രസിലെ യുവനേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപി

October 13, 2019
Google News 0 minutes Read
amit shah covid 19

മധ്യപ്രദേശിലും രാജസ്ഥാനിലും അധികാരത്തില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിലെ യുവനേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കവുമായി ബിജെപി. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് പരസ്യമായുള്ള നീക്കങ്ങള്‍.

മധ്യപ്രദേശ് മുഖ്യമന്ത്രിയും സംസ്ഥാനാധ്യക്ഷനുമായ കമല്‍നാഥിനെ ലക്ഷ്യംവച്ച കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപിയിലെത്തിക്കുകയാണ് ആദ്യ നീക്കം. ഇതിന്റെ ഭാഗമായി ജ്യോതിരാദിത്യ സിന്ധ്യയെ ഔദ്യോഗികമായി ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മധ്യപ്രദേശിലെ പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവെയാണ് ബിജെപിയുടെ നിലപാട് പ്രഖ്യാപിച്ചത്.

രാജ്യതാത്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുള്ള ജ്യോതിരാദിത്യ സിന്ധ്യയുടെ താത്പര്യത്തിന് ബിജെപി അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാനമായി രാജസ്ഥാനിലും ബിജെപി ശക്തമായ രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തിലാണ് കരുനീക്കങ്ങള്‍. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ വിശ്വസ്തനായ ഭൂപീന്ദര്‍ സിംഗ് യാദവിനാണ് ചുമതല.

അതേസമയം തന്ത്രം മാറ്റി യുവനേതാക്കളെ പരസ്യമായി സ്വാഗതം ചെയ്തതോടെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രതിരോധത്തിലാണ്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ടാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ജ്യോതിരാദിത്യ സിന്ധ്യ പ്രതിരോധത്തിലാക്കിയത്. കാര്‍ഷിക വായ്പ സംബന്ധിച്ച് തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ കമല്‍നാഥ് സര്‍ക്കാര്‍ പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ലെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്നും ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here