Advertisement

മഹാബലിപുരത്തെ മലയാളി സാന്നിധ്യം

October 13, 2019
Google News 1 minute Read

തർക്കങ്ങൾ മാറ്റിവെച്ച് വിവിധ പരസ്പര സഹകരണം മെച്ചപ്പെടുത്തിക്കൊണ്ടാണ് രണ്ടു ദിവസം നീണ്ട ഇന്ത്യ- ചൈന ഉച്ചകോടി മഹാബലിപുരത്ത് സമാപിച്ചത്. രണ്ട് അനൗപചാരിക ചർച്ചകളിലും ഒപ്പമുണ്ടായിരുന്ന ഒരു മലയാളി സാന്നിധ്യമുണ്ട്. പാലക്കാട് രാമശേരി സ്വദേശി ആർ മധുസൂദനൻ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങിനുമിടയിൽ ഭാഷാ വിവർത്തകനായത് ആർ മധുസൂദനൻ ആണ്.

മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് മോദി പറഞ്ഞതെല്ലാം മധുസൂദനനൻ മാൻഡരിൽ ഭാഷയിൽ ഷിയ്ക്കു പറഞ്ഞു കൊടുത്തു. വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി ഹിന്ദിയിലാണ് സംസാരിക്കാറുള്ളത്. 2007 ബാച്ചിലെ ഐഎഫ്എസ് ഓഫീസറാണ് മുപ്പത്തിനാലുകാരനായ മധുസൂദനൻ. 22-ാം വയസ്സിൽ ഐഎഫ്എസ് നേടിയ മധുസൂദനന്റെ സേവനമേറെയും ചൈനയിലും സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റിലുമായായിരുന്നു.

ഏതാനും വർഷങ്ങളായി പ്രധാനമന്ത്രിയുടെ ഉന്നതതലയോഗങ്ങളിലെ പരിഭാഷകനാണ് മധുസൂദനൻ. 2014ൽ ഷിജിൻപിങ് ഇന്ത്യയിൽ എത്തിയപ്പോഴും 2018ലെ വുഹാൻ കൂടിക്കാഴ്ചയിലും ഭാഷാ പരിഭാഷകൻ മധുസൂദനൻ തന്നെയായിരുന്നു. സഹോദരി ആർ പ്രിയദർശനി ഐഎഫ്എസ് ഓഫീസറാണ്. കാസർഗോഡുകാരി ഡോ. അനുപമയാണ് ഭാര്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here