Advertisement

പേരൻപ് കൊറിയയിലെ ഇന്ത്യൻ ചലച്ചിത്ര മേളയിലേക്ക്

October 13, 2019
Google News 1 minute Read

മമ്മൂട്ടി നായകനായി റാം സംവിധാനം ചെയ്ത ‘പേരൻപ്’ കൊറിയൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. കൊറിയയിൽ നടക്കുന്ന ഇന്ത്യൻ ചലച്ചിത്ര മേളയിലേക്കാണ് പേരൻപ് തിരഞ്ഞെടുക്കപ്പെട്ടത്. എംബസി ഓഫ് ഇന്ത്യ, ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സിയോള്‍-ബുസാന്‍, കൊറിയന്‍ ഫിലിം ആര്‍ക്കൈവ് തുടങ്ങിയവരാണ് ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവല്‍, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവല്‍, ഐഎഫ്എഫ്ഐ തുടങ്ങിയ മേളകളിലും പേരന്‍പ് പ്രദര്‍ശിപ്പിച്ചിരുന്നു. ഇവിടങ്ങളിൽ നിന്നെല്ലാം ശ്രദ്ധേയമായ പ്രതികരണങ്ങൾ ചിത്രത്തിനു ലഭിച്ചിരുന്നു. ഒട്ടേറെ അവാർഡുകളും പേരൻപ് കരസ്ഥമാക്കിയിരുന്നു. മമ്മൂട്ടിയെ കൂടാതെ സാധനയും അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിൻ്റെ കഥ പറയുന്ന സിനിമയാണ് പേരൻപ്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച മകൾ സ്ത്രീത്വത്തിലേക്ക് കടക്കുമ്പോൾ വിഭാര്യനായ അച്ഛൻ അനുഭവിക്കുന്ന പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിൻ്റെ സഞ്ചാരം. സമൂഹത്തിൽ ട്രാൻസ്ജൻഡർ അനുഭവിക്കുന്ന വൈഷമ്യതകളും ചിത്രം സംസാരിച്ചിരുന്നു.

മമ്മൂട്ടിക്കും സാധനക്കുമൊപ്പം അഞ്ജലി, അഞ്ജലി അമീർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിട്ടു. പിഎൽ തേനപ്പനാണ് ചിത്രം നിർമ്മിച്ചത്. യുവാൻ ശങ്കർ രാജ ചിത്രത്തിൻ്റെ ഗാനങ്ങളൊരുക്കിയപ്പോൾ തേനി ഈശ്വർ ക്യാമറ കൈകാര്യം ചെയ്തു. എഡിറ്റിംഗ് സതീഷ് സൂര്യ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here