Advertisement

പിടിച്ചാല്‍ കിട്ടാതെ വെളുത്തുള്ളി; വില 240 ലേക്ക്

October 14, 2019
Google News 1 minute Read

വെളുത്തുള്ളി വില ഉയരുന്നു. 240 രൂപയിലേക്കാണ് വെളുത്തുള്ളി വില ഉയര്‍ന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതകളെന്നാണ് വിവരം. ഒരാഴ്ച മുമ്പുവരെ 180 രൂപയായിരുന്നു വെളുത്തുള്ളിക്ക്. അതേസമയം സവാള വില കുറഞ്ഞ് 50 ലേക്ക് എത്തി. ചെറിയ ഉള്ളിക്ക് 70 രൂപയാണ് വില.

ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന കാര്‍ഷിക ഉത്പന്നമാണ് വെളുത്തുള്ളി. കാന്തല്ലൂര്‍, നാരാച്ചി, പെരുമല, പുത്തൂര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വെളുത്തുള്ളി കൃഷി ചെയ്യുന്നത്. മറയൂരിലെ ഒരു ഹെക്ടര്‍ തോട്ടത്തില്‍ നിന്ന് 40 ക്വിന്റല്‍ വരെയാണ് വിളവ് ലഭിക്കാറുള്ളത്.

Read More: സവാള വില കുത്തനെ ഇടിഞ്ഞു

കാലാവസ്ഥാ വ്യത്യാസം മൂലം കൃഷി തകര്‍ന്നതാണ് വിലക്കയറ്റത്തിനുള്ള കാരണം. ഓണത്തിനു തൊട്ടുമുമ്പായിരുന്നു വിളവെടുപ്പ്. ഇന്‍ഹേലിയം, റെഡ് ഇന്‍ഹേലിയം എന്നിവയാണ് കാന്തല്ലൂരില്‍ കൃഷി ചെയ്യുന്ന വെളുത്തുള്ളി ഇനങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here