തൃശൂരിൽ കാണാതായ പെട്രോൾ പമ്പുടമ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തൃശൂരിൽ കാണാതായ പെട്രോൾ പമ്പുടമയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കയ്പമംഗലത്ത് നിന്ന് കാണാതായ കോഴിപറമ്പിൽ മനോഹരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗുരുവായൂരിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. വഴിയമ്പലത്തെ മൂന്നുപീടിക ഫ്യുവൽസ് ഉടമയാണ് മനോഹരൻ.
ശ്വാസം മുട്ടിച്ച് കൊന്നതാകാമെന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോഹരൻ കാറിൽ പുറത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പെട്രോൾ പമ്പിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here