Advertisement

കൂടത്തായി കേസ്; റോജോയിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുന്നു

October 15, 2019
Google News 0 minutes Read

കൂടത്തായിക്കേസിൽ പരാതിക്കാരനായ റോജോയിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തുകയാണ്. കേസിലെ മുഖ്യപ്രതി ജോളിയെ റോ ജോ യുടേയും സഹോദരി റെഞ്ചിയുടേയും സാനിധ്യത്തിലും അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി അന്വേഷണ സംഘം ക്രൈം ബ്രാഞ്ച് ഓഫീസിലും രേഖപ്പെടുത്തുന്നുണ്ട്.

9.30 ഓടെ സ്വകാര്യ വാഹനത്തിലാണ് റോജോയും സഹോദരി റെഞ്ചിയും ജോളിയുടെ രണ്ട് മക്കളും മൊഴി നൽകാനായി വടകര എസ് പി ഓഫീസിലെത്തി. ഇതിനിടെ ജോളിയേയും കൊണ്ട് വനിത സെൽ സിഐ കമലാക്ഷിയും സംഘവും ജോളിയേയും കൊണ്ട് എസ്പി ഓഫീസിലെത്തിച്ചു. 10.30 ഓടെ ജോളിയുടെ രണ്ട് മക്കളേയും കൊണ്ട് ഡിവൈഎസ്പി ആർ ഹരിദാസ് പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് പോയി. ഉച്ചവരെ റോജോയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം ഉച്ചക്ക് ശേഷം ഇവരുടെ സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്തു. ജോളി ഇവരുടെ സാന്നിധ്യത്തിൽ നടത്തിയ നീക്കങ്ങൾ വ്യക്തമാക്കാനായിരുന്നുഅന്വേഷണ സംഘത്തിന്റെ നീക്കം. റോ ജോയുടെയും സഹോദരിയുടേയും ജോളിയുടെ മക്കളുടെയും മൊഴിയെടുപ്പ് ഇപ്പോഴും തുടരുകയാണ്. ചില കാര്യങ്ങളിൽ വ്യക്തത വരാത്തതിനാൽ സക്കറിയാസിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന സൂചനയും അന്വേഷണ സംഘം നൽകുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here