പുത്തൻ കുരിശ് പള്ളിയിൽ സംഘർഷാവസ്ഥ; ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തി പ്രാർത്ഥന ആരംഭിച്ചു

പുത്തൻ കുരിശ് പള്ളിയിൽ സംഘർഷാവസ്ഥ. യാക്കോബായ വിഭാഗത്തിന്റെ അധീനതയിലായിരുന്ന സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ സുപ്രിംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുക്കുന്നത്. ആർഡിഒയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം പള്ളിയിൽ വിന്യസിച്ചിട്ടുണ്ട്.
ഓർത്തഡോക്‌സ് വിഭാഗം പള്ളിയിലെത്തിയതോടെ യാക്കോബായ വിഭാഗം മുദ്രാവാക്യം വിളിക്കുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഇവർ പിൻവാങ്ങുകയായിരുന്നു.
നിലവിൽ അറുനൂറോളം കുടുംബങ്ങളാണ് യാക്കോബായ വിഭാഗത്തിൽ പള്ളി ഇടവകയിൽ ഉള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here