ഉത്തർപ്രദേശിൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു

ഉത്തർപ്രദേശിലെ അലിഗഢിൽ കോൺഗ്രസ് നേതാവിനെ വെടിവച്ച് കൊന്നു. പ്രാദേശിക നേതാവായ മുഹമ്മദ് ഫറൂഖിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
ബൈക്കിലെത്തിയ സംഘം ഓഫീസിൽ അതിക്രമിച്ച് കയറി ഫറൂഖിനെ കൊലപ്പെടുത്തുകയായിരുന്നു. വെടിയുതിർത്തുന്ന ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടി അക്രമികളിൽ ഒരാളെ പിടികൂടിയെങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ഫറൂഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here