ഇനി എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സെൻസറുകൾ: ടോൾ പിരിക്കുക ഫാസ്ടാഗ് മുഖേന മാത്രം

ഡിസംബർ ഒന്ന് മുതൽ എല്ലാ ടോൾ പ്ലാസകളിലും ഫാസ്ടാഗ് സെൻസറുകൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി സംസ്ഥാനങ്ങൾക്ക് നിർദേശം കൊടുത്തു. ആ ദിവസം മുതൽ ടോൾ പിരിക്കുക ഫാസ്ടാഗ് മുഖേന മാത്രമായിരിക്കുമെന്ന് ഗതാഗമന്ത്രാലയം മുൻപ് തീരുമാനിച്ചിരുന്നു.
ഇപ്പോൾ 490 ഹൈവേ ടോൾ പ്ലാസകളിലും 40ൽ ഏറെ സംസ്ഥാന പാതകളിലും ഫാസ്ടാഗ് സ്വീകരിക്കുന്നുണ്ട്. ബാക്കി ടോൾ പ്ലാസകളിലും സെൻസറുകൾ സ്ഥാപിച്ച് രാജ്യം മുഴുവൻ ഒരു ഫാസ്ടാഗ് ആക്കുകയാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
2017 ഡിസംബറിനു ശേഷം വിൽപന നടത്തിയ എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗ് നിർബന്ധമാക്കിയിരുന്നു. ചില മെട്രോ നഗരങ്ങളിൽ പണമായി ടോൾ കൊടുക്കുന്നവരിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നതും ആലോചനയിലാണ്. 22 ബാങ്കുകളിൽ നിന്ന് ഫാസ്ടാഗ് സ്റ്റിക്കറുകൾ ലഭ്യമാക്കും, പുറമെ വ്യാപാര സൈറ്റായ ആമസോണിലും ഇത് ലഭ്യമാണ്.
രാജ്യത്ത് നിലവിൽ 24,996 കിലോമീറ്റർ റോഡിലാണ് ടോൾ പിരിക്കുന്നത്. ഈ സാമ്പത്തിക വർഷം 2000 കിലോമീറ്റർ കൂടി ടോൾപാത ഉൾപ്പെടുത്തും. അടുത്ത അഞ്ച് വർഷം കൊണ്ട് ടോൾ റോഡുകൾ 75,000 കിലോമീറ്ററാക്കാനാണ് സർക്കാരിന്റെ ഉദ്ദേശിക്കുന്നത്. ഒരു ലക്ഷം കോടി രൂപ ടോളിലൂടെ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം.
മൈ ഫാസ്ടാഗ് എന്ന മൊബൈൽ ആപ്പിലൂടെ ഫാസ്ടാഗ് റീചാർജ് ചെയ്യാം. ഇത് ഉടമയുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാം. കൂടാതെ ദേശീയ പാത അതോറിറ്റി പ്രീപെയ്ഡ് വാലറ്റും തയാറാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here