Advertisement

എട്ട് കോടി രൂപ മരട് ഫ്‌ളാറ്റ് ഉടമ സന്ദീപ് മേത്തയുടെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തി

October 16, 2019
Google News 1 minute Read

എട്ട് കോടി രൂപ ജെയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്തയുടെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തി. ഇതിന് പിറകെ ഭൂമിയും മറ്റ് വസ്തുവകകളും അടക്കം കണ്ട്‌കെട്ടാനുള്ള നടപടികളും തുടങ്ങി. ജെയിൻ കോറൽ കോവ്, ഹോളി ഫെയ്ത്, ആൽഫ വെഞ്ചേഴ്‌സ്, എന്നീ ഫ്‌ളാറ്റ് നിർമാണ കമ്പനികളുടെ വിശദാംശങ്ങൾ തേടി രജിസ്‌ട്രേഷൻ ഐജിക്കും- ലാന്റ് റവന്യൂ കമ്മീഷണർക്കും ഇന്ന് കത്ത് നൽകിയിട്ടുണ്ട്.

മരടിലെ ഫ്‌ളാറ്റ് നിർമാതാക്കളുടെ അക്കൗണ്ടിലുള്ള 18 കോടി രൂപ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. നിർമ്മാതാക്കളുടെ സ്വത്ത് വകകൾ കണ്ടെത്താനുള്ള നടപടികളും ആരംഭിച്ചു.സ്വത്തുക്കളുടെ വിദാംശങ്ങൾ തേടി റവന്യൂ- രജിസ്‌ട്രേഷൻ വകുപ്പിന് കത്ത് നൽകി. കേസിൽ പിടിയിലായ ഹോളി ഫെയ്ത്ത് ഉടമയെ അടക്കം വിജിലൻസ് ഇന്ന് കോടതിയിൽ ഹാജരാക്കും.

ഫ്‌ളാറ്റ് നിർമാണ കമ്പനികൾക്ക് രാജ്യത്തിന് പുറത്ത് ഏതൊക്കെ സ്ഥാപനങ്ങളിലാണ് നിക്ഷേപം ഉള്ളതെന്നറിയാൻ രജിസ്ട്രാർ ഓഫ് കമ്പനീസിനെ അന്വേഷണ സംഘം സമീപിക്കും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ ഉണ്ടാവുക. ജയിൻ കോറൽ കോവ് ഉടമ സന്ദീപ് മേത്ത്ക്ക് മാത്രമാണ് കേരളത്തിന് പുറത്ത് സ്വത്തുക്കൾ ഉള്ളതെന്നാണ് സൂചന.

പരാതിക്കാരില്ലാത്തതിനാൽ ഗോൾഡൻ കായലോരം ഫ്‌ളാറ്റ് നിർമാതാക്കൾക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരുന്നില്ല. എന്നാൽ ഈ കമ്പനിയെയും ക്രൈംബ്രാഞ്ച് സ്വമേധയാ കേസ് എടുത്ത് അന്വേഷണ പരിധിയിൽ കൊണ്ടുവരും. ഇതിനകം 300ലേറെ അക്കൗണ്ടുകളുടെ വിശദാംശമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here