Advertisement

ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി സൗരവ് ഗാംഗുലി

October 16, 2019
Google News 0 minutes Read
ganguly meets indian team members

ബിജെപിയിലേക്കെന്ന വാർത്തകൾ തള്ളി നിയുക്ത ബിസിസിഐ അധ്യക്ഷനും മുൻ ദേശീയ താരവുമായ സൗരവ് ഗാംഗുലി. അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയുടെ ചുവടു പിടിച്ച് വന്ന വാർത്തകളെയാണ് ഗാംഗുലി തള്ളിയത്. കൂടിക്കാഴ്ചയിൽ രാഷ്ട്രീയം സംസാരിച്ചില്ലെന്നും ആദ്യമായാണ് താൻ അമിത് ഷായെ കാണുന്നതെന്നും ഗാംഗുലി പ്രതികരിച്ചു.

പ്രസിഡൻ്റ് സ്ഥാനം ലഭിക്കുമോ എന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നില്ല. ബിജെപിയിൽ ചേർന്നാലേ സ്ഥാനം ലഭിക്കൂ എന്ന മട്ടിലും ചർച്ചകൾ നടന്നില്ല. നേരത്തെ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി​യെ ക​ണ്ട​പ്പോ​ഴും താ​ൻ ഇ​ത്ത​രം ചർച്ചകൾ കേ​ട്ടി​ട്ടു​ണ്ടെ​ന്നും ഗാം​ഗു​ലി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​മി​ത് ഷാ​യും മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ ത​ള്ളി​ക്ക​ള​ഞ്ഞു. ബിസിസിഐക്ക് ഒരു തെരഞ്ഞെടുപ്പ് പ്രക്രിയ ഉണ്ടെന്നും താനല്ല പ്രസിഡൻ്റിനെ തെരഞ്ഞെടുക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

അമിത്ഷായുടെ മകനും ഗു​ജ​റാ​ത്ത് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ ജെയ് ഷാ ബിസിസിഐ സെക്രട്ടറിയായാകും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധ്യക്ഷന്‍ ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറിയാകും. എന്‍. ശ്രീനിവാസന്‍ പിന്തുണയ്ക്കുന്ന ബ്രിജേഷ് പട്ടേല്‍ ഐപിഎല്‍ ചെയര്‍മാനായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here