ഐഎം വിജയൻ അടക്കമുള്ള താരങ്ങൾ പങ്കെടുക്കുന്ന സെലിബ്രിറ്റി ഗോൾഡൻ കപ്പിനായി ദമാം ഒരുങ്ങി

സൗദി അറേബ്യയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളായ മുൻ ക്യാപ്റ്റൻ ഐഎം വിജയൻ, അനസ് എടത്തൊടിക, സഹൽ അബ്ദുൽ സമദ് , മുഹമ്മദ് റാഫി, അബ്ദുൽ ഹക്ക്, രാഹുൽ ആസിഫ് ,സഹീർ എന്നിവർ പങ്കെടുക്കുന്ന സെലിബ്രിറ്റി ഗോൾഡൻ കപ്പിനായി ദമാം ഒരുങ്ങി.

നവംബർ 15ന് വൈകീട്ട് 7 മണിക്ക് അൽ ഖോബാറിലെ റാഖ മെയിൻ സ്റ്റേഡിയത്തിലാണ് ആൻ ടീം അവതരിപ്പിക്കുന്ന നിഹാൻ നജീം മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള സെലിബ്രിറ്റി ഗോൾഡൻ കപ്പിന്നുള്ള വിസിൽ മുഴങ്ങുക. കേരളത്തിലെ ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യവുമായാണ് സംഘാടകർ രംഗത്ത് എത്തിയിട്ടുള്ളത്. പ്രൊഫസർ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ഭാരവാഹികളായ. നജീം ബഷീർ അബ്ദുള്ള മഞ്ചേരി, അസ്‌ലം ഫറോക് എന്നിവർ പറഞ്ഞു.

Read Also : സൗദിയിൽ വനിതകൾക്ക് പുരുഷന്മാരുടെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നേടാൻ അവസരം വരുന്നു

കഴിഞ്ഞ ലോക കപ്പ് മത്സരത്തിലെ കമന്റേറ്ററിലൂടെ കായിക ലോകത്തിന്റെ പ്രിയനക്കാരനായി മാറിയ ഷൈജു ദാമോദരാണ് സെലിബ്രിറ്റി ഗോൾഡൻ കപ്പിന്റെയും കമന്റേറ്ററാവുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്. കിഴക്കൻ പ്രവിശ്യയിലെ ഭിന്ന ശേഷിക്കാരായ കുട്ടികളുടെ പ്രത്യേക കലാ പരിപാടികളും സ്റ്റേഡിയത്തിൽ അരങ്ങേറും.

സെലിബ്രിറ്റി ഗോൾഡൻ കപ്പിനായി നാട്ടിൽ നിന്നുമെത്തുന്ന പ്രശസ്ത താരങ്ങളോടൊപ്പം കളിക്കാനുള്ള ആവേശത്തിലാണ് ദമ്മാം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷന് കീഴിലുള്ള കളിക്കാരും. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന മത്സരം കുടുംബത്തോടൊപ്പം കാണുവാനുള്ള സൗകര്യവും അധികൃതർ ഒരുക്കി കഴിഞ്ഞു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top