Advertisement

സൗദിയിൽ വനിതകൾക്ക് പുരുഷന്മാരുടെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നേടാൻ അവസരം വരുന്നു

October 17, 2019
Google News 1 minute Read

സൗദിയിൽ വനിതകൾക്ക് പുരുഷന്മാരുടെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനം നേടാൻ അവസരം വരുന്നു. വനിതാ അപേക്ഷകരുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഒരു വർഷത്തിനുള്ളിൽ നിയമം പ്രാബല്യത്തിൽ വരും.

വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി ലഭിച്ചതിന് ശേഷം സൗദിയിൽ സ്ത്രീകൾക്ക് ഡ്രൈവിങ് പരിശീലനം നാൽകാനായി വനിതാ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിച്ചിരുന്നു. എന്നാൽ ഡ്രൈവിങ് ലൈസൻസിനായുള്ള വനിതാ അപേക്ഷകരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം. വനിതാ ഡ്രൈവിങ് സ്‌കൂളുകൾക്ക് പുറമെ രാജ്യത്തെ മറ്റ് ഡ്രൈവിങ് സ്‌കൂളുകളിലും വനിതകൾക്ക് പരിശീലനം നേടാൻ അവസരം നൽകും.

Read Also : സ്വദേശിവത്ക്കരണം; സൗദിയിൽ തൊഴിലില്ലായ്മാ നിരക്ക് വൻ തോതിൽ കുറഞ്ഞു

ഒരു വർഷത്തിനുള്ളിൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് നാഷണൽ ഡ്രൈവിങ് കമ്മിറ്റി മേധാവി മഖ്ഫൂർ അൽ ബിഷ്ര് അറിയിച്ചു. പുരുഷൻമാർക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 64 ഡ്രൈവിങ് സ്‌കൂളുകളാണ് നിലവിലുള്ളത്. വനിതകൾക്ക് കൂടി സൗകര്യമുണ്ടാകും വിധം ഈ പരിശീലന കേന്ദ്രങ്ങൾ വികസിപ്പിക്കും. ഈ കേന്ദ്രങ്ങളിൽ വനിതകളുടെ സ്വകാര്യത ഉറപ്പ് വരുത്തും. വനിതകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ശക്തമായ നിരീക്ഷണം ഏർപ്പെടുത്തും.

2018 ജൂണിലാണ് സൗദിയിൽ വനിതകൾക്ക് വാഹനമോടിക്കാൻ അനുമതി ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here