സ്വദേശിവത്ക്കരണം; സൗദിയിൽ തൊഴിലില്ലായ്മാ നിരക്ക് വൻ തോതിൽ കുറഞ്ഞു

സ്വദേശിവത്ക്കരണ പദ്ധതികൾ കർശനമായി നടപ്പിലാക്കുന്നത് വഴി സൗദികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് വൻ തോതിൽ കുറഞ്ഞു. നിലവിൽ 11.6 ശതമാനമാണ് സൗദികൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക്. താമസിയാതെ ഇത് ഏഴ് ശതമാനമായി കുറക്കാനാണ് തൊഴിൽ മന്ത്രാലയത്തിന്റെ നീക്കം.

നിലവിൽ 31 ലക്ഷത്തോളം സ്വദേശികളാണ് സർക്കാർ- സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നത്. നിരന്തരമായ തൊഴിൽ പരിശീലനം നൽകുന്നത് വഴി സ്വദേശികളുടെ തൊഴിൽ നൈപുണ്യം വർധിക്കുന്നതായാണ് റിപോർട്ട്. വിദേശ ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങൾ സ്വദേശികൾക്ക് തൊഴിലും, തൊഴിൽ പരിശീലനവും നൽകി വരുന്നുണ്ട്. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് ഇതിൽ മുൻപന്തിയിൽ. സൗദിയിൽ ലുലു ഗ്രൂപ്പിന് കീഴിൽ മാത്രം 3000 ഓളം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ വച്ചാണ് ഇവർക്ക് തൊഴിൽ പരിശീലനം നൽകുന്നത് . ഗ്രൂപ്പിന് കീഴിൽ ജോലിയിൽ ആത്മാർത്ഥതയും മികവും തെളിയിച്ച പത്ത് സൗദി ജീവനക്കാരെ കഴിഞ്ഞ ദിവസം സ്വർണ മെഡലുകളും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കുകയും ചെയ്തിരുന്നു.

Read Also : സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് കത്തി: 35 മരണം

സ്വദേശി ജീവനക്കാർക്കിടയിൽ ഇത് ആവേശവും പ്രചോദനവും സൃഷ്ടിച്ചിരിക്കുകയാണ്. മന്ത്രാലയത്തിന്റെ ശ്രമം വിജയിച്ചു എന്നതിന്റെ തെളിവ് കൂടിയായിരുന്നു കഴിഞ്ഞ ദിവസം ആദരിക്കപ്പെട്ട സ്വദേശി ജീവനക്കാർ. സൗദിയിലെ പത്താം വാർഷികാഘോഷ പ്രഖ്യാപന വേദയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ സൗദി സ്വദേശിവത്കരണ പദ്ധതി തലവൻ എൻ.ജി സാദ് അൽ ഗാംദിയാണ് ആദരവ് സമ്മാനിച്ചത്.

സൗദി പൗരന്മാർക്കിടയിൽ കഠിനാധ്വാനവും അർപ്പണബോധവും ഉൽപാദനക്ഷമതയുമുള്ള ഒരു മനുഷ്യവിഭവശേഷി ഉണ്ടെന്നും അവരെ പരിപോഷിപ്പിക്കുകയെന്നത് തങ്ങളുടെ കടമയാണെന്ന് കരുതുന്നതായും എം.എ. യൂസുഫലി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top