ഇടുക്കി ജില്ലയിലെ നിര്‍മാണങ്ങള്‍ക്ക് എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി

ഇടുക്കി ജില്ലയിലെ നിര്‍മാണങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന ഉത്തരവില്‍ ഭേദഗതി. നിര്‍മാണങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയത്. എട്ട് വില്ലേജുകളിലെ നിര്‍മാണങ്ങള്‍ക്ക് മാത്രം എന്‍ഒസി മതിയെന്നാണ് ഭേദഗതി. റവന്യൂ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി വരുത്തിയത്.
ഇടുക്കി ജില്ലയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനം തടയുന്നതിനു വേണ്ടിയാണ് എല്ലാ നിര്‍മാണങ്ങള്‍ക്കും റവന്യൂ വകുപ്പിന്റെ എന്‍ഒസി വേണമെന്ന നിബന്ധന കൊണ്ടുവന്നത്.
വില്ലേജ് ഓഫീസറുടെ മുന്‍കൂര്‍ അനുമതി വേണമെന്നായിരുന്നു സര്‍ക്കാരിന്റെ ഉത്തരവ്. ഇതോടെ 1964 ലെ ഭൂമി പതിവു ചട്ടപ്രകാരം പതിച്ചു നല്‍കിയ ഭൂമിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാതെ വന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഇതേ തുടര്‍ന്നാണ് ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഹൈക്കോടതി എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുള്ള ഇടുക്കിയിലെ എട്ട് വില്ലേജുകളില്‍ മാത്രം എന്‍ഒസി മതിയെന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്. ചിന്നക്കനാല്‍, കണ്ണന്‍ദേവന്‍ ഹില്‍സ്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസണ്‍വാലി എന്നീ വില്ലേജുകളിലാണ് എന്‍ഒസി നിര്‍ബന്ധമാക്കിയിട്ടുള്ളത്. പുതിയ ഉത്തരവ് വന്നതോടെ ഈ വില്ലേജുകള്‍ ഒഴികെ പട്ടയം ലഭിച്ച മറ്റു പ്രദേശങ്ങളില്‍ നിര്‍മ്മാണത്തിനുണ്ടായിരുന്ന നിയന്ത്രണം നീങ്ങി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here