ആര്‍ബിഐ പുതിയ 1000 രൂപാ നോട്ടുകള്‍ പുറത്തിറക്കിയോ …? [24 Fact Check]

‘പുതിയ 1000 രൂപാ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കി’ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങളില്‍ ഒന്നാണിത്. മഹാത്മാഗാന്ധിയുടെ ചിത്രം അടങ്ങുന്ന നോട്ടിന്റെ ചിത്രത്തിനൊപ്പമാണ് സന്ദേശം പ്രചരിക്കുന്നത്. നിരവധിയാളുകളാണ് ഫേസ്ബുക്കിലും ട്വിറ്ററിലും ഇതേ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം നോട്ട് വിശദമായി ഒന്നു പരിശോധിച്ചാല്‍ വലതുവശത്തായി ‘ ചിത്രകാരന്റെ ഭാവനയില്‍’ എന്ന് കാണാം. ഇതില്‍ നിന്നുതന്നെ നോട്ട് ചിത്രകാരന്‍ തന്റെ ഭാവനയില്‍ നിര്‍മിച്ചതാണെന്ന് വ്യക്തമാകുന്നു. ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും പുതിയ നോട്ട് ഇറക്കിയതിനെ സംബന്ധിച്ച് യാതൊരു വിവരങ്ങളുമില്ല.
Read More: 2000 രൂപയുടെ നോട്ട് പിൻവലിക്കുന്നുവെന്ന വാർത്ത സത്യമോ ? [24 Fact Check]
അടുത്തിടെ ആര്‍ബിഐ 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച് 1000 രൂപയുടെ നോട്ടുകള്‍ ഇറക്കുന്നുവെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് 1000 രൂപ നോട്ടിന്റെ ചിത്രവും പ്രചരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു തീരുമാനവും നിലവില്‍ എടുത്തിട്ടില്ലെന്നും. എല്ലാ വിവരങ്ങളും ആര്‍ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ആര്‍ബിഐ കമ്യൂണിക്കേഷന്‍ വിഭാഗം സിജിഎം യോഗേഷ് ദയാല്‍ അറിയിച്ചു. വീണ്ടും മറ്റൊരു നോട്ട് നിരോധനം വരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും അടുത്തിടെ പ്രചരിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here