Advertisement

പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ മജിസ്‌ട്രേറ്റുമാർ പാലിക്കേണ്ട കാര്യങ്ങൾ നിർദേശിച്ച് ഹൈക്കോടതി

October 17, 2019
Google News 1 minute Read
court verdict

പ്രതികളെ കോടതിയിൽ ഹാജരാക്കുമ്പോൾ മജിസ്‌ട്രേറ്റുമാർ പാലിക്കേണ്ട കാര്യങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി.

പ്രതികളോട് പൊലീസ് മർദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണമെന്ന് ഹൈക്കോടതി നിർദേശിച്ചു. പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിനൊപ്പം മെഡിക്കൽ റിപ്പോർട്ടും ഒത്തുനോക്കണമെന്നും പ്രതിയുടെ ദേഹത്ത് മുറിവുകളുണ്ടെങ്കിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയിൽ സൂപ്രണ്ടിനെ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി നടപടി.

Read Also : പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് രാകേഷ് കുമാറിനെ സ്ഥലംമാറ്റാൻ സുപ്രീംകോടതി തീരുമാനം

നിർദേശങ്ങൾ

-പ്രതികളോട് പൊലീസ്  മർദ്ദനമേറ്റിട്ടുണ്ടോയെന്ന കാര്യം കൃത്യമായി ചോദിച്ചറിയണം.
-പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിനൊപ്പം മെഡിക്കൽ റിപ്പോർട്ടും ഒത്തുനോക്കണം. -പ്രതിയുടെ ദേഹത്ത് മുറിവുകളുണ്ടെങ്കിൽ ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് ജയിൽ സൂപ്രണ്ടിനെ ഇക്കാര്യം അറിയിക്കണം.
-പ്രതി ജയിലിലെത്തിയാൽ അയാളുടെ ആരോഗ്യനിലയെക്കുറിച്ച് 24 മണിക്കൂറിനുള്ളിൽ മജിസ്‌ട്രേറ്റ് റിപ്പോർട്ട് വാങ്ങിയിരിക്കണം.
-ആശുപത്രിയിലാണ് ഹാജരാക്കുന്നതെങ്കിൽ പ്രതിയുടെ സുരക്ഷ ഉറപ്പ് വരുത്തണം.
– മജിസ്‌ട്രേറ്റുമാർ സ്വകാര്യ -ഔദ്യോഗിക ആവശ്യങ്ങൾക്കായി പൊലീസ് വാഹനം ഉപയോഗിക്കരുത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here