Advertisement

ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും

October 18, 2019
Google News 0 minutes Read

ജസ്റ്റിസ് എസ് എ ബോബ്‌ഡെ സുപ്രിംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായേക്കും. ബോബ്‌ഡെയുടെ പേര് നിർദേശിച്ച് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് കത്തയച്ചു.

നവംബർ 17 നാണ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. രഞ്ജൻ ഗൊഗോയ് കഴിഞ്ഞാൽ സുപ്രിംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ. മധ്യപ്രദേശ് മുൻ ചീഫ് ജസ്റ്റിസായിരുന്നു. 2013 ഏപ്രിൽ 12 നാണ് ബോബ്‌ഡെയെ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്. മഹാരാഷ്ട്ര നാഷണൽ ലോ യൂണിവേഴ്‌സിറ്റി ചാൻസലറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

1978 ൽ ബോംബേ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ അഭിഭാഷകനായാണ് എസ്എ ബോബ്‌ഡെ നിയമരംഗത്തെത്തുന്നത്. 2000 ൽ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here