മരട് ഫ്‌ളാറ്റ് കേസ്; ജെയിൻ ബിൽഡേഴ്‌സിന്റെ ചെന്നൈയിലെ ഓഫീസിൽ റെയ്ഡ്

മരട് ഫ്‌ളാറ്റ് കേസുമായി ബന്ധപെട്ട് ജെയിൻ ബിൽഡേഴ്‌സിന്റെ ചെന്നൈയിലെ ഓഫീസിൽ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്തയോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ആവശ്യപെട്ടിരുന്നു. സന്ദീപ് മേത്ത നിലവിൽ ഒളിവിലാണെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

നിർണായക രേഖകളാണ് ഇന്ന് നടത്തിയ റെയ്ഡിൽ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചത്. ഹോളി ഫെയ്ത് ഉടമ സാനി ഫ്രാൻസിസിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കൂടുതൽ ഫ്‌ളാറ്റ് നിർമ്മാതാക്കളിലേക്ക് അന്വേഷണം നീളുന്നു എന്നതിന്റെ തെളിവാണ് ചെന്നൈയിലെ റെയ്ഡ്.

Read Also : മരട് ഫ്‌ളാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി; ഫ്‌ളാറ്റിൽ കമ്പനി തൊഴിലാളികളെത്തി പൂജ നടത്തി

അതേസമയം മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് മൂന്നാം ഘട്ട നഷ്ട പരിഹാരപ്പട്ടിക പുറത്ത് വന്നു. 58 പേർക്ക് കൂടി നഷ്ടപരിഹാരം നൽകാനാണ് ശുപാർശ. 6 പേർക്കാണ് 25 ലക്ഷം രൂപ ലഭിക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top