മരട് ഫ്‌ളാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി; ഫ്‌ളാറ്റിൽ കമ്പനി തൊഴിലാളികളെത്തി പൂജ നടത്തി

മരടിൽ ഫ്‌ളാറ്റ് പൊളിക്കൽ നടപടിക്ക് തുടക്കമിട്ട് വിജയ് സ്റ്റീൽ കമ്പനി. ആൽഫാ സെറീൽ ഫ്‌ളാറ്റിൽ തൊഴിലാളികളെത്തി പൂജ നടത്തി. അതേസമയം കമ്പനികളുടെ നടപടി നഗരസഭ അറിഞ്ഞില്ലെന്ന് ചെയർപേഴ്‌സൺ 24 നോട് പറഞ്ഞു. പൊളിക്കുന്നതിന് മുന്നോടിയായുള്ള പഠനത്തിനാണ് തൊഴിലാളികൾ എത്തിയതെന്നാണ്  നഗരസഭ സെക്രട്ടറിയുടെ വിശദീകരണം. നഷ്ട്ടപരിഹാരം കാണക്കാക്കുന്ന സമിതി 35 പേരുടെ പട്ടിക കൂടി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.

മരടിൽ ഫ്‌ളാറ്റ് പൊളിക്കുന്നതിനുള്ള അശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആൽഫാ സെറീൻ ഫ്‌ളാറ്റിൽ പൊളിക്കാനുള്ള കരാർ ലഭിച്ച കമ്പനിയുടെ തൊഴിലാളികളെത്തി പൂജ നടത്തിയത്. നിലവിൽ ആൽഫാ സെറീൽ ഫ്‌ളാറ്റ് പൊളിക്കുന്ന ചുമതല വിജയ് സ്റ്റീൽ കമ്പനിക്ക് കൈമാറാൻ സങ്കേതിക സമിതി ശുപാർശ ചെയ്തിരുന്നു. മറ്റ് ഫ്‌ളാറ്റുകൾ എഡിഫൈഡ് കമ്പനിക്ക് കൈമാറാനാണ് ധാരണയായിട്ടുള്ളത്. അതേസമയം പൊളിക്കുന്നതിന് മുന്നോടിയായുള്ള പൂജ മാത്രമാണ് നടത്തിയതെന്ന് കമ്പനി പ്രതിനിധി വിശദീകരിച്ചു.

Read Also : മരട് ഫ്‌ളാറ്റ് കേസ്; മുൻ പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും അന്വേഷണം

കമ്പനിയുടെയും സർക്കാറിന്റേയും നീക്കം നഗരസഭ അറിഞ്ഞില്ലെന്ന് ചെയർപേഴ്‌സൺ ടി.എച്ച് നദീറ വ്യക്തമാക്കി.

അതേസമയം പൊളിക്കൽ നടപടി ആരംഭിച്ചില്ലെന്നും ഫ്‌ളാറ്റുകൾ കമ്പനികൾക്ക് കൈമാറിയിട്ടില്ലെന്നും നഗരസഭാ സെക്രട്ടറി മുഹമ്മദ് അരിഫ് ഖാൻ പറഞ്ഞു.. കമ്പനികൾക്ക് അനുമതി നൽകാൻ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിൽ പൂജ നടത്തിയത് സംബന്ധിച്ച് അംഗങ്ങൾ തമ്മിൽ വാക്ക് പോരും നടന്നു. നഷ്ടപരിഹാരം നിർണയിക്കുന്നതിനുള്ള മൂന്നംഗ സമിതിയും യോഗം ചേർന്നു നഷ്ട്ടപരിഹാരം ലഭിക്കേണ്ട 35 പേരുടെ പട്ടിക കൂടി സർക്കാറിന് സമർപ്പിച്ചു. പട്ടികയിൽ 4 പേർക്ക് മാത്രമേ 25 ലക്ഷം രൂപ നൽകാൻ കമ്മിറ്റി ശുപാർശ ചെയ്തിട്ടുള്ളു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top