ഓർത്തഡോക്‌സ് സഭാ വിഭാഗം പുരോഹിതൻമാരുമായി കോടിയേരി ബാലക്യഷ്ണൻ കൂടിക്കാഴ്ച നടത്തി

ഓർത്തഡോക്‌സ് സഭാ വിഭാഗം പുരോഹിതൻമാരുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ കൂടിക്കാഴ്ച നടത്തി. നിയമസഭാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ പിന്തുണ തേടിയാണ് കോടിയേരിയുടെ കൂടിക്കാഴ്ചയെന്നാണ് സൂചന.
മൈലപ്ര ആശ്രമം സുപ്പീരിയർ റവ നഥാനിയേൽ റമ്പാൻ, മാനേജർ ഫാദർ പി വൈ ജസൺ, ഫാ റോയി മാത്യു, ഫാ മർക്കോസ്, മറ്റ് വൈദികർ, അത്മായ നേതാക്കൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ സനൽകുമാർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കാളികളായി.
ഉപതെരഞ്ഞെടുപ്പിൽ ഓർത്തഡോക്‌സ് സഭ ബിജെപിയെ പിന്തുണയ്ക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സഭാധ്യക്ഷനുമായി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here