ചരിത്രം കുറിച്ച് വനിതകള്‍; ബഹിരാകാശ നടത്തം പുരോഗമിക്കുന്നു

സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം നടത്തുന്ന നാസയുടെ ആദ്യത്തെ ബഹിരാകാശ നടത്തം പുരോഗമിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ജസീക്ക മെയറും ക്രിസ്റ്റീന കോച്ചുമാണ് ബഹിരാകാശ നടത്തത്തിലൂടെ ചരിത്രം രചിക്കുന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 5.20 നാണ് യാത്ര ആരംഭിച്ചത്. ഏഴ് മണിക്കൂറാണ് ഇരുവരും ബഹിരാകശ നിലയത്തിന് പുറത്തുണ്ടാവുക. ഇന്ത്യന്‍ സമയം രാത്രി 12.30 ഓടെ നടത്തം പൂര്‍ത്തിയാകും.

വളരെ അപകടകരവും സാഹസികവുമാണ് ബഹിരാകാശ നടത്തമെന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവര്‍ കണ്‍ട്രോളര്‍ മാറ്റി സ്ഥാപിക്കുകയാണ് ഇവരുടെ ചരിത്ര ദൗത്യം. കഴിഞ്ഞ ഏപ്രിലില്‍ ഒരു ബാറ്ററി പാക്ക് മാറ്റിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തിന്റെ തുടര്‍ച്ച പരിഹരിക്കാനാണ് ഇവര്‍ ഇറങ്ങുന്നത്.

പെണ്‍സാന്നിധ്യം ബഹിരാകാശ നിലയത്തിന്റെ പുറത്തെത്തുന്നത് ഇതാദ്യമല്ല. ഇതുവരെ 15 വനിതകള്‍ പുറത്ത് നടന്നിട്ടുണ്ട്, പക്ഷേ അപ്പോഴോക്കെ ആണ്‍ തുണയുണ്ടായിരുന്നു. വനിത ദിനത്തില്‍ ഈ ചരിത്രം കുറിയ്ക്കാന്‍ നാസ പദ്ധതി ഇട്ടതായിരുന്നെങ്കിലും പാകമായ വസ്ത്രത്തിന്റെ കുറവുമൂലം ശ്രമം നടക്കാതെ പോയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top