ഷെയിൻ നിഗമുമായുള്ള പ്രശ്നത്തിൽ ജോബി തന്നെയും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് നിർമ്മാതാവ് മഹാസുബൈർ

ഷെയിൻ നിഗം-ജോബി ജോർജ് വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുമായി നിർമ്മാതാവ് മഹാസുബൈർ. വളരെ മോശമായ രീതിയിലാണ് ജോബി ജോർജ് തന്നോട് പ്രതികരിച്ചതെന്നും നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെ അദ്ദേഹം പറഞ്ഞുവെന്നും മഹാസുബൈർ പറയുന്നു. വർണചിത്രയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മഹാസുബൈർ ഇക്കാര്യങ്ങൾ അറിയിച്ചത്. ഷെയിൻ നിഗമിൻ്റെ ഖുർബാനി എന്ന സിനിമയുടെ നിർമ്മാതാവാണ് മഹാസുബൈർ. ഈ സിനിമക്കായി ഷെയിൻ മുടിവെട്ടിയതാണ് ജോബി ജോർജിനു പ്രശ്നമുണ്ടാക്കിയത്.

പ്രിയ സുഹൃത്തുക്കളെ
ഞാൻ മഹാസുബൈർ
കഴിഞ്ഞ ദിവസങ്ങളിൽ
ഷൈൻ നിഗവും ജോബിജോർജ് നിർമ്മാതാവും തമ്മിൽ
സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹത്തിനോട് ഞാൻ സംസാരിച്ചപ്പോൾ

വളരെ മോശമായ രീതിയിലാണ് അദ്ദേഹം എന്നോട് പ്രതികരിച്ചത് എന്നെപ്പോലെ തന്നെ ഒരു നിർമ്മാതാവാണ് ജോബി ജോർജ്. ഞാനുമായി അദ്ദേഹം നടത്തിയ സംഭാഷണം എല്ലാവരും കേട്ടിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് കിട്ടിയ മറുപടി ഷൈൻ നിഗം നായകനായി ഞാൻ പുതിയതായി നിർമ്മിക്കുന്ന കുർബാനി എന്ന ചിത്രം കേരളത്തിൽ ഓടിക്കില്ല നീ പട്ടിയെപ്പോലെ തെണ്ടി നടക്കും എന്നൊക്കെയുള്ള രീതിയിൽ ആണ് എന്റെ സഹപ്രവർത്തകൻ സംസാരിച്ചത്. അദ്ദേഹം ഇക്കാലയളവിൽ ഉണ്ടാക്കിവെച്ച സാമ്പത്തിക തട്ടിപ്പുകളുടെ കഥ പത്ര ദൃശ്യമാധ്യമങ്ങൾ വന്നത് ആരും മറന്നിട്ടുണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്

സാമ്പത്തികമായ ഒരുപാട് തട്ടിപ്പുകൾ നടത്തി എല്ലാ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയ ഒരു ആളാണ് ശ്രീ ജോബി ജോർജ്‌
ഞാൻ മലയാള സിനിമയിൽ വന്നിട്ട് 20 വർഷത്തിനു മുകളിലായി മലയാളത്തിൽ കഷ്ടപ്പെട്ട് ഒരുപാട് സിനിമകൾ നിർമിച്ചിട്ടുണ്ട് മീശമാധവൻ,മനസിനക്കരെ പാലേരിമാണിക്യം ക്രിസ്ത്യൻ ബ്രദേഴ്സ് തുടങ്ങി നിരവധി സിനിമകൾ വർണചിത്രയുടെ ബാനറിൽ നിർമ്മിച്ചിട്ടുണ്ട് അതുകൊണ്ടുതന്നെ എന്റെ ജീവിത മാർഗം സിനിമ തന്നെയാണ് ഒരുപാട് കഷ്ടപെട്ടും ബുദ്ധിമുട്ടിയും തന്നെയാണ് ഞാൻ ഒരു സിനിമ എടുക്കുന്നത് എന്റെ സഹപ്രവർത്തകനായ ജോബി ജോർജ് സാമ്പത്തിക തട്ടിപ്പിലൂടെ നേടിയ നൂറുകോടിയുടെ ബാങ്ക് ബാലൻസ് ഒന്നുമില്ലാത്ത ഒരു സാധാരണ നിർമാതാവാണ് ഞാൻ
സിനിമയിൽ സ്വാഭാവികമായി അങ്ങോട്ടുമിങ്ങോട്ടും പല രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുമ്പോൾ അതിനെ അതിൻറെ രീതിക്ക് സംസാരിച്ചു പ്രശ്നങ്ങൾ തീർത്ത് സന്തോഷത്തോടെ പോകണം എന്നാണ് എൻറെ രീതി. ഈ കുറിപ്പ് എഴുതാൻ കാരണമായത് എന്നെ സ്നേഹിക്കുന്ന സിനിമയെ സ്നേഹിക്കുന്ന എല്ലാവരും ഒന്ന് അറിയണമെന്ന് മാത്രമേ എനിക്കുള്ളൂ…. തട്ടിപ്പും വെട്ടിപ്പും നടത്തി പണം സമ്പാദിച്ച് സിനിമ നിർമിക്കുമ്പോൾ ഒരുകാര്യം ഓർക്കണം അതിൽ ഒത്തിരി പേരുടെ കണ്ണുനീർ ഉണ്ടെന്ന് അത് മറച്ചുവെക്കാൻ വാർത്താസമ്മേളനം നടത്തി മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ജോബി ജോർജിന്റെ പഴയ തട്ടിപ്പിന്റെ കഥ ഈ
കുറി പ്പിനോടൊപ്പം ഞാൻ ചേർക്കുന്നു സിനിമയുടെ പരാജയവും വിജയവും തീരുമാനിക്കുന്നത് പ്രേക്ഷകർ തന്നെയാണ് പ്രേക്ഷകർക്ക് മുമ്പിലേക്ക് സ്നേഹത്തോടെ ഈ കുറിപ്പ് സമർപ്പിക്കുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top