ട്രൂ കോളറില്‍ ഇനി ഗ്രൂപ്പ് ചാറ്റിനുള്ള സൗകര്യവും

കോളര്‍ ഐഡന്റിഫിക്കേഷന്‍ ആപ്ലിക്കേഷനായ ട്രൂ കോളറില്‍ ഇനി ഗ്രൂപ്പ് ചാറ്റിനുള്ള സൗകര്യവും. വെള്ളിയാഴ്ചയാണ് കമ്പനി ഗ്രൂപ്പ് ചാറ്റ് സൗകര്യം അവതരിപ്പിച്ചത്. ട്രൂകോളര്‍ ഗ്രൂപ്പ് ചാറ്റ് വഴിയായി ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാന്‍ സാധിക്കും. അപ്‌ഡേഷനിലൂടെ പുതിയ സൗകര്യം നിലവിലെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.
സുരക്ഷിതമായി സന്ദേശങ്ങള്‍ കൈമാറുകയെന്നതാണ് പുതിയ അപ്‌ഡേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. ഗ്രൂപ്പില്‍ അംഗങ്ങളാക്കുന്നതിനു മുമ്പ് ഒരു സന്ദേശം ഉപയോക്താക്കള്‍ക്ക് ലഭിക്കും. ഗ്രൂപ്പില്‍ അംഗമാകാന്‍ താത്പര്യമില്ലെങ്കില്‍ സന്ദേശം ഒഴിവാക്കുന്നതിനുമുള്ള സൗകര്യവുമുണ്ട്. ഗ്രൂപ്പിലെ അംഗങ്ങളുടെ ഫോണ്‍ നമ്പരുകള്‍ രഹസ്യമായിരിക്കും എന്നതും പ്രത്യേകതയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here