ബിജെപി മന്ത്രി പങ്കജ മുണ്ടെക്കെതിരെ മോശം പരാമർശം; എൻസിപി നേതാവിനെതിരെ കേസ്

മഹാരാഷ്ട്രയിലെ വനിതാ ശിശുക്ഷേമ മന്ത്രി പങ്കജ മുണ്ടെക്കെതിരെ മോശം പരാമർശം നടത്തിയ എൻസിപി നേതാവ് ധനഞ്ജയ് മുണ്ടെയ്ക്കെതിരെ കേസെടുത്തു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ധനഞ്ജയ് മുണ്ടെയുടെ പരാമർശം.

പങ്കജ മുണ്ടെയ്‌ക്കെതിരെ ധനഞ്ജയ് മോശം പരാമർശം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ധനഞ്ജയ്‌ക്കെതിരെ പാർലിയിലെ ബിജെപി പ്രസിഡന്റ് ജുഗൽ കിഷോർ ലോഹി പൊലീസിൽ പരാതി നൽകി.

അതേസമയം, പ്രചരിച്ചത് യഥാർഥ വീഡിയോ അല്ലെന്നും എഡിറ്റ് ചെയ്തതാണെന്നുമാണ് ധനഞ്ജയ് മുണ്ടെയുടെ വാദം. ബന്ധുക്കൾ കൂടിയായ ധനഞ്ജയ് മുണ്ടെയും പങ്കജ മുണ്ടെയും പാർലി മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്. പങ്കജ മുണ്ടെ പാർലി മണ്ഡലത്തിലെ സിറ്റിംഗ് എംഎൽഎയാണ്.

ഒക്ടോബർ 17 ന് പൊതു മീറ്റിംഗിലാണ് പങ്കജ മുണ്ടെക്കെതിരെ ധനഞ്ജയ് മോശം പരാമർശം നടത്തിയത്. ധനഞ്ജയക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിലും വനിതാ കമ്മീഷനിലും ബിജെപി പരാതി നൽകിയിട്ടുണ്ട്.

Read also: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ബിജെപി നേതാവ് പങ്കജ മുണ്ടെ തളർന്നുവീണു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top