വണ്ണം കുറയ്ക്കാന്‍ ച്യൂയിംഗം സഹായിക്കുമോ…? സത്യം ഇതാണ്

ച്യൂയിംഗം ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ച്യൂയിംഗം വായിലിട്ട് ചവച്ചുകൊണ്ടിരിക്കാന്‍ ഇഷ്ടമുള്ളവരായിരിക്കും ഏറെ പേരും. എന്നാല്‍ ച്യൂയിംഗം വണ്ണവും ഭാരവും കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തലുകള്‍. നിരവധി പഠനങ്ങളാണ് ഭാരം കുറയ്ക്കുന്നതിന് ച്യൂയിംഗം സഹായിക്കും എന്നു പറയുന്നത്. ഇതിനു പ്രധാനമായി പറയുന്നത് ച്യൂയിംഗം വിശപ്പ് കുറയ്ക്കുമെന്നും അതുവഴിയായി അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാമെന്നതുമാണ്.
റഹോഡ്‌സ് യൂണിവേഴ്‌സിറ്റിയിലാണ് ഇതു സംബന്ധിച്ച് അടുത്തിടെ പഠനം നടന്നത്. ദിവസവും ച്യൂയിംഗം ചവയ്ക്കുന്നവര്‍ അഞ്ച് ശതമാനം കലോറി അധികമായി ചെലവഴിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ച്യൂയിംഗം ഉപയോഗിക്കുന്നവര്‍ക്ക് ഭക്ഷണത്തോടുള്ള താത്പര്യം കുറയുന്നതായും കണ്ടെത്തി.
അതേസമയം ച്യൂയിംഗം കഴിച്ചതുകൊണ്ട് മാത്രം ഭാരം കുറയില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇതിനായി എക്‌സര്‍സൈസും ഡയറ്റിംഗും ആവശ്യമാണ്. ജീവിതചര്യയില്‍ ചെറിയ ചില മാറ്റങ്ങള്‍ വരുത്തിയാല്‍തന്നെ അമിതവണ്ണം കുറയ്ക്കുന്നതിന് സാധിക്കും. ലിഫ്റ്റിനു പകരം സ്റ്റെയര്‍കെയ്‌സ് ഉപയോഗിക്കുന്നതും ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിനു പകരം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതും നടക്കുന്നതുമെല്ലാം ഭാരം കുറയ്ക്കാന്‍ സഹായിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here