കൂടത്തായി കൂട്ടക്കൊലപാതകം; സയനൈഡ് നൽകിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ട് വർഷം മുൻപ് മരിച്ചു

കൂടത്തായി കൊലക്കേസ് പ്രതി പ്രജികുമാറിനായി സയനൈഡ് നൽകിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവർഷം മുൻപ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോയമ്പത്തൂരിലെ ഈ വ്യാപാരിയിൽ നിന്ന് പേരാമ്പ്ര പാലേരി സ്വദേശിയായ സ്വർണപ്പണിക്കാരനാണ് സയനൈഡ് വാങ്ങിയത്. ഇയാളിൽ നിന്നാണ് പ്രജികുമാറിന് സയനൈഡ് ലഭിക്കുന്നത്.

പേരാമ്പ്ര സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. സ്വർണപ്പണിക്കെന്ന പേരിലാണ് പ്രജികുമാർ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാൾ അന്വേഷണസംഘത്തിന് മൊഴി നൽകി. സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ ജീവൻ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുൻപാണ് കോയമ്പത്തൂരിലെത്തിയത്. കോയമ്പത്തൂരിൽ നിന്നു സയനൈഡ് കേരളത്തിലെ സ്വർണപ്പണിക്കാരുടെ കയ്യിലെത്തുന്ന വഴികളെക്കുറിച്ച് പൊലീസ് വിവരം ശേഖരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top