എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത്; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മുൻ തൂക്കം

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി സഖ്യം ഭരണം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ. ഹരിയാനയിൽ തൊണ്ണൂറിൽ എഴുപത്തിയഞ്ച് സീറ്റുകൾ ബിജെപി പിടിക്കുമെന്നാണ് പ്രവചനം.

അതേസമയം, ഇരു സംസ്ഥാനങ്ങളിലേയും പോളിംഗ് ശതമാനം കുറഞ്ഞു. അവസാന കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ 60.5 ശതമാനവും ഹരിയാനയിൽ 65 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്.

ന്യൂസ് 18, ഇപ്‌സോ എക്‌സിറ്റ് പോൾ സർവേയിൽ മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 243 എണ്ണം ബിജെപി സഖ്യം നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി 141 സീറ്റും, ശിവസേന 102 സീറ്റും നേടും. കോൺഗ്രസ് പതിനേഴ് സീറ്റിലൊതുങ്ങും. എന്നാൽ, എൻസിപിയ്ക്ക് ഇരുപത്തിരണ്ട് സീറ്റാണ് പ്രവചിക്കുന്നത്.

അതേസമയം, ഹരിയാനയിൽ ബിജെപിയുടെ തേരോട്ടമാണ് പ്രവചിക്കുന്നത്. ന്യൂസ് 18, ഇപ്‌സോ എക്‌സിറ്റ് പോൾ സർവേയിൽ 75 സീറ്റ് എന്ന മാജിക് നമ്പർ ബിജെപി നേടുമെന്നാണ് പ്രവചനം. ഭൂരിഭാഗം എക്‌സിറ്റ് പോളുകളും ബിജെപിക്ക് 70ന് മുകളിൽ സീറ്റുകളാണ് പ്രവചിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top