വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കും: ഒ രാജഗോപാല്‍ എംഎല്‍എ

ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപിക്ക് വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് ഒ രാജഗോപാല്‍ എംഎംല്‍എ. വട്ടിയൂര്‍ക്കാവില്‍ വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ.

പോളിംഗ് ശതമാനം കുറയുമോ കൂടുമോ എന്നത് പ്രശ്‌നമല്ല. വിശ്വാസ സംരക്ഷണമാണ് തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്‌നം. ഒരുകൂട്ടര്‍ വിശ്വാസത്തെ പരസ്യമായി ലംഘിക്കുന്നു. കോണ്‍ഗ്രസ് വിശ്വസികള്‍ക്കൊപ്പമാണെന്ന് പറയുക മാത്രം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിശ്വാസികളായുള്ള ആളുകള്‍ പൂര്‍ണമായും ബിജെപിയെ പിന്തുണയ്ക്കും. അതിനാല്‍ വട്ടിയൂര്‍ക്കാവില്‍ ബിജെപി വിജയിക്കുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. മഴ വോട്ടിംഗിനെ ബാധിക്കില്ല. വോട്ട് ചെയ്യണമെന്നുള്ളവരെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top