ആകാശ് പ്രൈം മിസൈലുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം; പ്രത്യേകതകള്‍ അറിയാം

10,000 കോടി രൂപ മുതല്‍മുടക്കി ആകാശ് പ്രൈം മിസൈലുകള്‍ വാങ്ങാന്‍ പ്രതിരോധമന്ത്രാലയം ആലോചിക്കുന്നു. ചൈനയോടും പാകിസ്താനോടും അതിര്‍ത്തി പങ്കിടുന്ന 15,000 അടിയിലധികം ഉയരത്തിലുള്ള ലഡാക്ക് പോലുള്ള പ്രദേശങ്ങളിലേക്കായാണ് ഇരുന്നൂറോളം മിസൈലുകള്‍ വാങ്ങുക. ശത്രുവിമാനങ്ങള്‍ നുഴഞ്ഞുകയറുന്നതു തടയാനായാണ് തീരുമാനം.

ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ആകാശ് മിസൈലുകളുടെ മെച്ചപ്പെട്ട പതിപ്പായ ആകാശ് പ്രൈം സൈനികപരീക്ഷണങ്ങളിലും മറ്റും മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. വിദേശ കമ്പനികളില്‍നിന്ന് പുതിയ ഉപരിതല മിസൈലുകള്‍ വാങ്ങാനുദേശിച്ചിരുന്നെങ്കിലും പ്രതിരോധമേഖലയില്‍ മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതി കൊണ്ടുവരുന്നതിന്റെ ഭാഗമായി ഡിആര്‍ഡിഒയ്ക്കുതന്നെ കരാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

ഡിആര്‍ഡിഒ നിര്‍മിച്ച ആകാശ് മിസൈലുകള്‍ സൈന്യത്തിന് വളരെ ഏറെ പ്രയോജനകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. അതിന്റെ തന്നെ കൂടുതല്‍ സവിശേഷതകള്‍ നിറഞ്ഞതാണ് ആകാശ് പ്രൈം മിസൈലുകള്‍. ചൈന -പാക് അതിര്‍ത്തിയില്‍ ഇപ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യത്തിന് രണ്ടു മിസൈല്‍ റജിമെന്റുകളുണ്ട്. ഇതുകൂടാതെയാണ് രണ്ടു റജിമെന്റുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ സേന ഉദ്ദേശിക്കുന്നത്. ഇത് ആകാശ് മിസൈല്‍ റജിമെന്റാകണമെന്നാണ് സേനയുടെ ആവശ്യം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top