പൊതുനിരത്തിൽ വെച്ച് പുക വലിച്ചയാളെ തല്ലിയിട്ടുണ്ടെന്ന് സംയുക്ത മേനോൻ

തീവണ്ടി എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ നടിയാണ് സംയുക്ത മേനോൻ. പുകവലിക്കാരനായ കാമുകൻ്റെ കഥ പറഞ്ഞ ഈ ടൊവിനോ ചിത്രത്തിനു ശേഷം കൈനിറയെ സിനിമകളാണ് സംയുക്തക്ക്. അടുത്തിടെ എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിലൂടെ തൻ്റെ ആദ്യ നായകനോടൊപ്പം മൂന്നാമത്തെ ചിത്രത്തിലും സംയുക്ത അഭിനയിച്ചു. ഇതിനിടെയാണ് പൊതുനിരത്തിൽ വെച്ച് പുകവലിച്ചതിന് താൻ ഒരാളെ തല്ലിയിട്ടുണ്ടെന്ന് സംയുക്ത വെളിപ്പെടുത്തിയത്.
ഒരു അഭിമുഖത്തിനിടെയാണ് സംയുക്തക്ക് ‘ആരുടെയെങ്കിലും മുഖത്തടിച്ചിട്ടുണ്ടോ?’ എന്ന ചോദ്യം നേരിടേണ്ടി വന്നത്. പൊതുസ്ഥലത്ത് പുകവലിച്ച ആളുടെ മുഖത്തടിച്ചു എന്നായിരുന്നു സംയുക്തയുടെ മറുപടി. പൊതു സ്ഥലത്ത് വെച്ച് പുകവലിക്കരുതെന്ന് പറഞ്ഞ തന്നോട് മോശമായി പ്രതികരിച്ചതിനാണ് തല്ലിയതെന്നും സംയുക്ത പറഞ്ഞു.
പൊതുസ്ഥലത്ത് ഒരാൾ പുകവലിച്ചു കൊണ്ട് നിൽക്കുന്നു. ശ്വാസം മുട്ടുള്ളതിനാൽ അമ്മ മൂക്കു പൊത്തി നിൽക്കുന്നു. പുക അമ്മയ്ക്ക് വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടായിരുന്നു. അവിടെ മാറി നിൽക്കാൻ സ്ഥലമില്ലായിരുന്നു. അമ്മയ്ക്ക് ബുദ്ധിമുട്ടുണ്ടെന്നും പുകവലിക്കരുതെന്നും അയാളോട് പറഞ്ഞപ്പോൾ അയാൾ മോശമായാണ് പ്രതികരിച്ചത്. ഇതോടെ നിയന്ത്രണം വിട്ട താൻ അയാളുടെ മുഖത്തടിച്ചു. കണ്ട് അമ്മയൊക്കെ വല്ലാതായെന്നും സംയുക്ത പറഞ്ഞു. സിനിമയിൽ അഭിനയിക്കുന്നതിനു മുൻപാണ് ഇത് നടന്നതെന്നും അവർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here