വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ജപ്തി നോട്ടീസ്

തിരുവനന്തപുരം വർക്കല എസ് ആർ മെഡിക്കൽ കോളജിനെതിരെ ജപ്തി നോട്ടീസ്. സൗത്ത് ഇന്ത്യൻ ബാങ്കാണ് മെഡിക്കൽ കോളജിനെതിരെ ജപ്തി നടപടികൾ തുടങ്ങിയത്.

അറുപത് ദിവസത്തിനകം 127 കോടി രൂപയും പലിശയും അടക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. അല്ലെങ്കിൽ മാനേജ്മെന്റിന് കീഴിലെ വസ്തുക്കൾ ഏറ്റെടുക്കുമെന്നും നോട്ടീസിൽ പറയുന്നു. കോളജിന്റെ പേരിലുള്ള കേശവദാസപുരത്തെ സ്ഥലം ബാങ്ക് ഏറ്റെടുത്തു. കോളജിൽ നോട്ടീസ് പതിക്കുകയും ചെയ്തു.

എസ് ആർ മെഡിക്കൽ കോളജിലെ ക്രമക്കേടുകളും അപര്യാപ്തതകളും മെഡിക്കൽ കൗൺസിൽ സ്ഥിരീകരിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവയ്ക്കാൻ ആരോഗ്യസർവകലാശാലയും തീരുമാനിച്ചു. വിജിലൻസ് അന്വേഷണത്തിലും ക്രമക്കേട് വ്യക്തമായിട്ടുണ്ട്.

.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top