Advertisement

ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്കലേറ്റുമായി ഐടിസി; വില കിലോയ്ക്ക് 4.3 ലക്ഷം രൂപ

October 23, 2019
Google News 1 minute Read

ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ ചോക്കലേറ്റുമായി രാജ്യത്തെ പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി. ‘ഫാബെല്ല്‌ലെ എക്‌സ്‌ക്വിസിറ്റ്’ എന്ന ഐടിസിയുടെ പ്രീമിയം ചോക്ലേറ്റ് ബ്രാന്‍ഡാണ് ഈ ചോക്ലേറ്റ് പുറത്തിറക്കിയത്. കിലോയ്ക്ക് 4.3 ലക്ഷം രൂപയാണ് ഈ ചോക്ലേറ്റിന്റെ ഏകദേശ വില.

ലോകത്തിലെ ഏറ്റവും വിലകൂടിയ ചോക്കലേറ്റ് എന്ന നിലയിൽ ഇത് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചു കഴിഞ്ഞു. ഓർഡർ അനുസരിച്ച് മാത്രമേ ഈ ചോക്കലേറ്റ് തയ്യാറാക്കൂ. ബുധനാഴ്ച മുതൽ ചോക്കലേറ്റ് ലഭിച്ചു തുടങ്ങും. ലോകോത്തര നിലവാരമുള്ള ചോക്കലേറ്റ് നിർമ്മിക്കുക എന്നതാണ് ഈ ചോക്കലേറ്റിലൂടെ ഐടിസിയുടെ ലക്ഷ്യം. ലോകത്തിലെ തന്നെ ഏറ്റവും മികച്ച കൊക്കോ കൊണ്ടാണ് ചോക്കലേറ്റ് തയ്യാറാക്കുന്നത്. ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചി കൂടി ഇതിൽ പരിഗണിക്കുന്നുണ്ട്.

15 ഹാൻഡ് മെയ്ഡ് ചോക്കലേറ്റുകൾ അടങ്ങിയ ഒരു പെട്ടിയിലാണ് ഇത് ലഭിക്കുക. തടിയിൽ തീർത്ത ഈ പെട്ടിയും കൈകൊണ്ട് നിർമ്മിച്ചതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here