പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡിഎംആര്‍സിയെ ഏല്‍പ്പിക്കും

പാലാരിവട്ടം പാലത്തിന്റെ പുനര്‍നിര്‍മാണം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ
(ഡിഎംആര്‍സി) ഏല്‍പ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗത്തില്‍ തീരുമാനം. പാലത്തിന്റെ പുനര്‍നിര്‍മാണം ഏറ്റെടുക്കാമെന്ന ഡിഎംആര്‍സിയുടെ വാഗ്ദാനം സ്വീകരിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. നഷ്ടം വന്ന തുക കരാറുകാരനില്‍ നിന്നും ഈടാക്കുന്നതിന് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന് നിര്‍ദേശം നല്‍കാനും തീരുമാനമായി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ ഹൈക്കോടതിയെ അറിയിക്കും.
പാലത്തിന്റെ പുനര്‍നിര്‍മാണം സംബന്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇനിയുണ്ടാവുക.
അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദിന് ക്യാബിനറ്റ് പദവി നല്‍കും. ഇതോടെ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ക്യാബിനറ്റ് പദവി നല്‍കിയവരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.
ഭൂപരിഷ്‌കരണ നിയമത്തിലെ 81-ാം വകുപ്പ് പ്രകാരം പ്രത്യേക ആവശ്യത്തിനു ഉപയോഗിക്കുന്നതിന് ഇളവ് ലഭിച്ച ഭൂമി, മറ്റാവശ്യങ്ങള്‍ക്കായി തരം മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളും സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനു നിയമത്തില്‍ പുതിയ വകുപ്പ് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി വില്‍പ്പനയിലൂടെയോ അല്ലാതെയോ കൈമാറ്റം ചെയ്യുന്നത് തടയുന്നതിനാണ് നിയമത്തില്‍ 87എ എന്ന പുതിയ വകുപ്പ് ഉള്‍പ്പെടുത്തുന്നത്. സംസ്ഥാന ജൂണിയര്‍ അത്ലറ്റിക് മത്സരത്തിനിടെ ഹാമര്‍ തലയില്‍ വീണ് മരണപ്പെട്ട അഫീല്‍ ജോണ്‍സണിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here