കൂടത്തായി കൊലപാതക പരമ്പര; മുഖ്യ പ്രതി ജോളിയെയും ഷാജുവിനെയും സക്കറിയാസിനെയും ചോദ്യം ചെയ്യുന്നു

കൂടത്തായി സിലി കൊലപാതകത്തിൽ മുഖ്യ പ്രതി ജോളി ജോസഫിനെയും, സിലിയുടെ അദ്യ ഭർത്താവ് ഷാജു , ഷാജുവിന്റെ പിതാവ് സക്കറിയാസ് എന്നിവരെ ചോദ്യം ചെയ്യുന്നു. വടകര കോസ്റ്റൽ സിഐ ബികെ ഷിജുവിന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

സിലി കൊലക്കേസിൽ ആശുപത്രി ജീവനക്കാർ കൈമാറിയ സിലിയുടെ സ്വർണം ഭർത്താവ് ഷാജുവിനെ തിരിച്ചേൽപ്പിച്ചിരുന്നതായി പ്രതി ജോളി ഇന്നലെ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത്. എത്ര പവൻ സ്വർണമുണ്ടായിരുന്നുവെന്ന കാര്യം അറിയില്ലെന്നും ജോളി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ കാര്യങ്ങൾ ഇന്ന് മൂവരോടും വിശദമായി ചോദ്യം ചെയ്യും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top