തീവ്രന്യൂനമർദം; സംസ്ഥാനത്ത് അതി ശക്തമായ മഴയ്ക്ക് സാധ്യത

മധ്യ കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി ശക്തിപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. അടുത്ത 12 മണിക്കൂറിൽ അതിതീവ്ര ന്യൂനമർദമാകാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
72 മണിക്കൂറിനുള്ളിൽ ഇത് ശക്തി പ്രാപിച്ച് ഒമാൻ ,യമൻ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കും. കേരളം തീവ്ര ന്യൂനമർദത്തിന്റെ സഞ്ചാര പഥത്തിലില്ലെങ്കിലും ന്യൂനമർദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ വിവിധയിടങ്ങളിൽ ഇന്ന്വൈകുന്നേരവും രാത്രിയും ശക്തമായതോ അതിശക്തമായതോ ആയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
നാളെ ഏഴ് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പുലർത്തണം. ന്യൂനമർദം കേരളത്തിന്റെ പ്രഭാവ മേഖല വിട്ട് പോകുന്നത് വരെ ജാഗ്രത തുടരാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
നിർദേശം നൽകിയിട്ടുണ്ട്. തീവ്രന്യൂനമർദത്തിന്റെ പ്രഭാവം മൂലം അതിശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഒക്ടോബർ 28 വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും കർശന മുന്നറിയിപ്പുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here