Advertisement

കോന്നിയില്‍ കെ യു ജനീഷ്‌ കുമാറിന്റെ ലീഡ് നില 5000 പിന്നിട്ടു

October 24, 2019
Google News 0 minutes Read

കോന്നി നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ യു ജനീഷ് കുമാറിന്‍റെ ലീഡ് നില 5000 പിന്നിട്ടു. നിലവിലെ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ 5025 വോട്ടുകള്‍ക്ക് മുന്നിലാണ് കെ യു ജനീഷ് കുമാര്‍. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ അഞ്ച് മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

രാവിലെ എട്ടരയോടെ വോട്ടെണ്ണലിന്‍റെ ആദ്യ ഫലസൂചനകള്‍ പുറത്തെത്തി. നിലവിലെ സൂചനകള്‍ പ്രകാരം ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. അതേസമയം കോന്നിക്ക് പുറമെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് 4659 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here