നയൻ താരയ്ക്ക് നന്ദി പറഞ്ഞ് കത്രീന കൈഫ്

ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ തയാറെടുക്കുന്ന കത്രീന കൈഫിന് പിന്തുണയേകി തെന്നിന്ത്യൻ പ്രിയ താരം നയൻ താരയും സൈനാ നേവാളും. കത്രീന പുതിയതായി തുടങ്ങാൻ പോകുന്ന കത്രീന കേയ് ബ്യൂട്ടി എന്ന പേരിൽ പുറത്തിറക്കുന്ന ബ്യൂട്ടി പ്രോഡക്ടിന്റെ പ്രചരണ പരിപാടിയിൽ നയൻതാരയും സൈനയുമാണ് വേഷമിട്ടിരിക്കുന്നത്.


‘തെന്നിന്ത്യയിലെ പകിട്ടേറിയ താരം നയൻതാര. ഇത്ര തിരക്കുകൾക്കിടയിലും മുംബൈയിൽ എത്തി കേയ് ബ്യൂട്ടി ക്യാംമ്പയനിന്റെ ഭാഗമായതിൽ വളരെ നന്ദി.’ എന്നാണ് കത്രീന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. നടൻ ഹൃത്വിക് റോഷനാണ് ക്യാമ്പയിനിന്റെ പ്രമോ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top