കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മുന്നില്‍

കോന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പി മോഹന്‍രാജ് ലീഡ് ചെയ്യുന്നു. 440 വോട്ടുകള്‍ക്കാണ് പി മോഹന്‍രാജ് ലീഡ് ചെയ്യുന്നത്.
23 വര്‍ഷം അടൂര്‍ പ്രകാശ് കാത്ത കോന്നിയെ മോഹന്‍രാജ് നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. എതിരാളികളുടെ വോട്ട് പോലും അനുകൂലമാക്കി മാറ്റുന്ന രാഷ്ട്രീയ തന്ത്രം കൊണ്ട് അടൂര്‍ പ്രകാശ് തുടര്‍ച്ചയായി ജയിച്ച മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുണ്ടായ കലഹങ്ങള്‍ വോട്ടിലും പ്രതിഫലിക്കുമോ എന്നത് കോണ്‍ഗ്രസിന്റെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. എന്നാല്‍ നിലവിലെ കണക്കുകള്‍ പ്രകാരം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്.
കരുത്തുറ്റ സംഘടനാ സംവിധാനം ഉണ്ടായിട്ടും രണ്ടു പതിറ്റാണ്ടായി അടൂര്‍ പ്രകാശിനു മുന്നില്‍ അടിയറവു പറയുന്ന ഇടതു മുന്നണിക്ക് കോന്നിയില്‍ ഇത്തവണ ജയിച്ചു മുന്നേറാനാകുമെന്നാണ് പ്രതീക്ഷ. അതേസമയം സാമുദായിക വോട്ടുകളില്‍ ഉണ്ടായേക്കാവുന്ന അടിയൊഴുക്കുകളില്‍ പാര്‍ട്ടിക്കും ആശങ്കയുണ്ട്. മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയില്‍ എത്തിയ കെ സുരേന്ദ്രനിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസമാണ് ബിജെപിക്കുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here