മഞ്ചേശ്വരത്ത് ലീഡ് ഉയർത്തി എംസി കമറുദ്ദീൻ

മഞ്ചേശ്വരത്ത് ലീഡ് ഉയർത്തി യുഡിഎഫിന്റെ എംസി കമറുദ്ദീൻ. 6601 വോട്ടുകൾക്കാണ് എംസി കമറുദ്ദീൻ മുന്നേറുന്നത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് ബിജെപിയുടെ രവീശതന്ത്രിയാണ്.
നിലവിലെ ലീഡ് നില-
വട്ടിയൂർക്കാവ്-വികെ പ്രശാന്ത്-എൽഡിഎഫ്-8420
കോന്നി-കെയു ജനീഷ്-എൽഡിഎഫ്-4649
അരൂർ-ഷാനിമോൾ ഉസ്മാൻ-യുഡിഎഫ്-2463
എറണാകുള-ടിജെ വിനോദ്-യുഡിഎഫ്-5105
മഞ്ചേശ്വരം-എംസി ഖമറുദ്ദീൻ-യുഡിഎഫ്-6601
Read Also : ലീഡ് 7286 ലേക്ക് ഉയര്‍ത്തി വി കെ പ്രശാന്ത്
75.78 ശതമാനമായിരുന്നു മഞ്ചേശ്വരത്തെ പോളിംഗ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ .55 ശതമാനത്തിന്റെ മാത്രം കുറവാണുണ്ടായത്. യുഡിഎഫ് ഭരിക്കുന്ന വോർക്കാടി പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് 79 ശതമാനത്തിലേറെ. യുഡിഫിന്റെ ശക്തികേന്ദ്രമായ മംഗൽപ്പാടിയാണ് പോളിംഗിൽ ഏറ്റവും പിന്നിൽ. ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മംഗൽപ്പാടിയിൽ 74 ശതമാനത്തിൽ താഴെയാണ് പോളിംഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നാമതെത്തിയ മീഞ്ച, പൈവളിഗെ, എൻമഗജെ എന്നീ പഞ്ചായത്തുകളിൽ ഇത്തവണ മികച്ച പോളിംഗ് രേഖപ്പെടുത്തിയത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക ഉയർത്തുന്നുണ്ട്. ന്യൂനപക്ഷ വോട്ടിൽ വിള്ളൽ ഉണ്ടായിട്ടില്ലെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. എന്നാൽ ഹിന്ദു വോട്ടിന്റെ കാര്യത്തിൽ ഈ ആത്മവിശ്വാസം ബിജെപിക്കില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here