പുതിയ സെലക്ഷൻ കമ്മിറ്റിയിൽ വലിയ പ്രതീക്ഷകളുണ്ട്; സഞ്ജു ട്വന്റിഫോറിനോട്

കാത്തിരിപ്പിനൊടുവിൽ വീണ്ടും ഇന്ത്യൻ കുപ്പായത്തിൽ കളിക്കാൻ ഇറങ്ങുന്നതിന്റെ ആവേശത്തിലാണ് മലയാളി താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഏത് ഫോർമാറ്റിലും കളിക്കാൻ തയാറാണെന്നും സഞ്ജു സാംസൺ വ്യക്തമാക്കി. സെലക്ഷൻ കമ്മിറ്റി അംഗമായ ജയേഷ് ജോർജ് പ്രതിസന്ധി ഘട്ടങ്ങളിൽ കൂടെ ഉണ്ടായിരുന്നത് തുണയായതായും സഞ്ജു ട്വന്റി ഫോറിനോട് പറഞ്ഞു.

വീണ്ടും ഇന്ത്യൻ ജേഴ്‌സി അണിയാൻ സഞ്ജു സാംസൺ കാത്തിരുന്നത് നാല് വർഷമാണ്. പരിശ്രമത്തിനൊടുവിൽ ആ സ്വപ്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് സഞ്ജു.

സ്വന്തം കളിയിൽ വിശ്വാസമുണ്ട്. സ്ഥിരതയുള്ള കളിക്കാരൻ തന്നെയെന്നാണ് വിശ്വസിക്കുന്നത്. പുതിയ സെലക്ഷൻ കമ്മിറ്റിയിൽ വലിയ പ്രതീക്ഷകളുണ്ടെന്ന് പറഞ്ഞ സഞ്ജു തന്നെ പരിഗണിച്ചവർക്ക് നന്ദി പറയാനും മറന്നില്ല. ബാറ്റ്‌സ്മാൻ എന്ന നിലയിലാണോ വിക്കറ്റ് കീപ്പർ എന്ന നിലയിലാണോ എന്നതൊന്നും കാര്യമാക്കുന്നില്ല.  ഇന്ത്യൻ ടീമിൽ കളിക്കുക എന്നതിനാണ്‌
പ്രാധാന്യം എന്നും സഞ്ജു കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top